2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള അവാർഡ് നേടിയ പ്രതിഭയാണ് ഇന്ദ്രൻസ്. ആ അവാർഡ് നൽകുന്ന അവാർഡ് നിശ അടുത്ത മാസം എട്ടാം തീയതി തിരുവനന്തപുരത്തു വെച്ച് നടക്കും. എന്നാൽ ആ അവാർഡ് ദാന ചടങ്ങിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സർക്കാരിന്റെ വിശിഷ്ട അതിഥിയായി പങ്കെടുക്കരുത് എന്നും മോഹൻലാൽ പങ്കെടുത്താൽ അത് ചടങ്ങിന്റെ ശോഭ കുറയ്ക്കുമെന്ന് മാത്രമല്ല, ഇന്ദ്രൻസിനെ പോലെ ഉള്ള നടന്മാരുടെ പ്രസക്തി ആ ചടങ്ങിൽ കുറച്ചു കളയുമെന്നും പറഞ്ഞു കൊണ്ട് ഡോക്ടർ ബിജു അടക്കമുള്ള ചിലർ ഒരു ഹർജിയിൽ ഒപ്പിട്ടു മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുകയുണ്ടായി. എന്നാൽ ആ ലിസ്റ്റിൽ ഒപ്പിട്ടു എന്ന് അവർ അവകാശപ്പെട്ട പല സിനിമാ പ്രവർത്തകരും തങ്ങൾ അതിൽ ഒപ്പിട്ടു എന്ന ഹർജിക്കാരുടെ വാദം അടിസ്ഥാന രഹിതമാണെന്നും മോഹൻലാലിനു എതിരെ ഒരിക്കലും തങ്ങൾ അങ്ങനെ ഒരു പ്രവർത്തി ചെയ്യില്ല എന്നും തുറന്നു പറഞ്ഞു രംഗത്ത് വന്നതോടെ ഡോക്ടർ ബിജുവും സംഘവും വെട്ടിലായി. ഇപ്പോഴിതാ മികച്ച നടനുള്ള അവാർഡ് വാങ്ങാൻ പോകുന്ന ഇന്ദ്രൻസ് തന്നെ മാധ്യമങ്ങളോട് പറയുന്നത് മോഹൻലാൽ അവാർഡ് ദാന ചടങ്ങിൽ വരുന്നത് തനിക്കു ഏറെ സന്തോഷവും അതോടൊപ്പം അഭിമാനവും പകരുന്ന കാര്യമാണ് എന്നാണ്.
അദ്ദേഹത്തിനെതിരെ കുറച്ചു പേര് ഇങ്ങനെ ചെയ്തു എന്നൊക്കെ കേട്ടപ്പോൾ വലിയ വിഷമം തോന്നി എന്ന് ഇന്ദ്രൻസ് പറയുന്നു. സ്ഫടികം, തൂവാന തുമ്പികൾ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ഒക്കെ അഭിനയിച്ചു, മോഹൻലാൽ, മമ്മൂട്ടി എന്നെ മഹാനടന്മാരുടെ ഒക്കെ ചൂടും ചൂരുമേറ്റു വളർന്നു വന്നാണ് തനിക്കു ഇങ്ങനെ ഒക്കെ ഒരു അവാർഡ് ലഭിക്കാനുള്ള കഴിവും സാഹചര്യവും ഉണ്ടായതു എന്നും, അതുകൊണ്ടു തന്നെ മികച്ച നടനുള്ള അവാർഡ് താൻ മുഖ്യമന്ത്രിയിൽ നിന്ന് വാങ്ങുന്ന ചടങ്ങിൽ അവരുടെ സാന്നിധ്യം ഉണ്ടാവുക എന്നത് തന്നെ വലിയ സന്തോഷവും അഭിമാനവും ആണെന്നും ഇന്ദ്രൻസ് പറയുന്നു. മോഹൻലാലിന്റെ ഒക്കെ സാന്നിധ്യം തനിക്ക് വളരെ ഊർജം നൽകുന്ന കാര്യമാണെന്നും, തനിക്കു അവാർഡ് ലഭിക്കുന്ന ചടങ്ങിൽ അവർ ഒന്നും ഇല്ലെങ്കിൽ മലയാള സിനിമാ കുടുംബത്തിൽ തന്നെ നാഥനില്ലാത്ത പോലെ ആവും എന്നും ഇന്ദ്രൻസ് പറയുന്നു.
ഒരുപാട് ദേശീയ അവാർഡുകളും സ്റ്റേറ്റ് അവാർഡുകളും അടക്കം ഒട്ടനവധി അവാർഡുകളും രാജ്യത്തിൻറെ തന്നെ പല അംഗീകാരങ്ങളും നേടിയ മോഹൻലാൽ എന്ന മഹാപ്രതിഭയുടെ സാന്നിധ്യം ആ ചടങ്ങിന്റെ മാറ്റ് കൂട്ടുകയേ ഉള്ളു എന്നും ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസിനു മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത സിനിമയുടെ സംവിധായകൻ വി സി അഭിലാഷും പറയുന്നത് മോഹൻലാൽ എന്ന ഇതിഹാസത്തിന്റെ സാന്നിധ്യം തങ്ങൾക്കു തരുന്ന സന്തോഷവും ഊർജ്ജവും അഭിമാനവും വളരെ വലുതാണ് എന്നാണ്. അദ്ദേഹത്തെ ഒക്കെ അപമാനിക്കുന്ന രീതിയിൽ ചിലർ നടത്തുന്ന ഈ ശ്രമങ്ങൾക്കെതിരെ പ്രതികരിക്കണം എന്ന് തന്നെയാണ് വി സി അഭിലാഷ് പറയുന്നത്. നിലവിൽ മലയാള സിനിമയിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ നടൻ മോഹൻലാൽ ആണ്. അതുപോലെ സ്പെഷ്യൽ ജൂറി അവാർഡ് അടക്കം ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ അവാർഡ് നേടിയ മലയാളം നടനും മോഹൻലാൽ ആണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്രയധികം അവാർഡുകളും അംഗീകാരങ്ങളും ലഭിച്ച മറ്റൊരു നടൻ ഉണ്ടാവില്ല എന്നിരിക്കെ അദ്ദേഹത്തെ സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ നിന്ന് ബഹിഷ്കരിക്കാൻ ഉള്ള നീക്കം വെറും രാഷ്ട്രീയ പ്രേരിതമായ നാടകം മാത്രമാണ്. ഏതായാലും മോഹൻലാലിനെ ഇന്ന് മന്ത്രി എ കെ ബാലൻ ഔദ്യോഗികമായി അവാർഡ് ദാന ചടങ്ങിലേക്ക് ക്ഷണിക്കും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.