തെലുങ്കിൽ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് മഹേഷ് ബാബു. അതുപോലെ ഇന്ന് തമിഴിലെ ഏറ്റവും വലിയ താരമാണ് ദളപതി വിജയ്. മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രങ്ങൾ ദളപതി വിജയ് തമിഴിൽ റീമേക് ചെയ്യുകയും അതൊക്കെ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടിട്ടുണ്ട്. ഗില്ലി, പോക്കിരി തുടങ്ങിയ സൂപ്പർ ഹിറ്റുകൾ അതിനു ഉദാഹരണങ്ങളാണ്. അതിനു ശേഷം സംവിധായകൻ എ ആർ മുരുഗദോസ് പറഞ്ഞ ഒരു കാര്യമാണ് അദ്ദേഹത്തിന് മഹേഷ് ബാബുവിനെയും ദളപതി വിജയിനെയും ഒരുമിപ്പിച്ചു ഒരു ചിത്രം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നത്. മഹേഷ് ബാബുവിനെ നായകനാക്കി സ്പൈഡർ എന്ന ചിത്രം ഒരുക്കിയിട്ടുണ്ട് എ ആർ മുരുഗദോസ്. ഇപ്പോൾ ഈ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ മുരുഗദോസിന്റെ ഈ വാക്കുകളോട് മഹേഷ് ബാബു പ്രതികരിച്ചത് ആരാധകർക്ക് ആവേശമാവുകയാണ്.
അങ്ങനെ ഒരു പ്രൊജക്റ്റ് വന്നാൽ തീർച്ചയായതും താൻ അത് ചെയ്യും എന്നും അത് സംഭവിച്ചാൽ വളരെ അത്ഭുതകരമായ ഒരു ചിത്രം ആയിരിക്കും അതെന്നും മഹേഷ് ബാബു പറഞ്ഞു. വിജയ്‌ക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹം ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മഹേഷ് ബാബുവിന്റെ വാക്കുകൾ അത്തരം ഒരു പ്രോജെക്ടിനെ കുറിച്ച് സീരിയസ് ആയി ചിന്തിക്കാൻ എ ആർ മുരുഗദോസിനെ പ്രേരിപ്പിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. മഹേഷ് ബാബുവിന്റെ പുതിയ റിലീസ് ആയ സാറിലേക്കു നീക്കേവ്വര് മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയെടുക്കുന്നത്. ചിത്രം ഒരു വലിയ വിജയം നേടും എന്നാണ് സൂചന. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ദർബാർ ആയിരുന്നു എ ആർ മുരുഗദോസിന്റെ പുതിയ ചിത്രം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.