തന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവനുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ് മാസ്റ്റർ ഡയറക്ടർ മണി രത്‌നം. രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഈ വരുന്ന സെപ്റ്റംബർ മുപ്പതിന് റിലീസ് ചെയ്യാൻ പോകുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് അവതരിപ്പിക്കുന്നത്. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് ബോളിവുഡ് താരസുന്ദരിയായ ഐശ്വര്യ റായിയാണ്. നന്ദിനി എന്ന് പേരുള്ള കഥാപാത്രമായാണ് ഇതിൽ ഐശ്വര്യ റായ് എത്തുന്നത്. എന്നാൽ ഈ വേഷം ചെയ്യാൻ ആദ്യം പരിഗണിച്ചത് ഐശ്വര്യ റായിയെ ആയിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മണി രത്‌നം.
ചോള സാമ്രാജ്യത്തിലെ പഴുവൂര്‍ റാണിയായ നന്ദിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്റെ മനസ്സിലുണ്ടായിരുന്ന നടി രേഖയായിരുന്നു എന്നാണ് മണി രത്‌നം പറയുന്നത്. കാരണം താൻ ഈ ചിത്രം പ്ലാൻ ചെയ്തത് 1994 ഇൽ ആയിരുന്നെന്നും അന്ന് മനസ്സിൽ കണ്ടത് ഈ കഥാപാത്രം രേഖയെ വെച്ച് ചെയ്യിക്കാനായിരുന്നെന്നും മണി രത്‌നം പറഞ്ഞു. എന്നാൽ ഇപ്പോൾ ഈ ചിത്രം ചെയ്യുമ്പോൾ ഐശ്വര്യ റായ് അല്ലാതെ ആ വേഷം ചെയ്യാൻ മറ്റാരുമില്ലെന്നും മണി രത്‌നം വിശദീകരിച്ചു. മണി രത്‌നമൊരുക്കിയ മോഹൻലാൽ ചിത്രമായ ഇരുവറിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ റായ്, പിന്നീട് ഗുരു, രാവൺ തുടങ്ങിയ മണി രത്‌നം ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. ഐശ്വര്യ റായ് കൂടാതെ, വിക്രം, കാർത്തി, തൃഷ, ശോഭിത ധുലിപാല, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും പൊന്നിയിൻ സെൽവന്റെ ഭാഗമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.