പ്രശസ്ത നടി മഞ്ജു വാര്യരും സംവിധായകൻ സനൽ കുമാർ ശശിധരൻ അടക്കമുള്ള 30 പേരുള്ള സിനിമാ സംഘവും ഹിമാചൽ പ്രദേശിൽ വെള്ളപ്പൊക്കം മൂലം കുടുങ്ങി കിടക്കുന്ന വിവരം ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി കഴിഞ്ഞു. കഴിഞ്ഞ ദിവസം മഞ്ജു വാര്യർ സഹോദരൻ മധു വാര്യരോട് സാറ്റലൈറ്റ് ഫോണ് വഴി സംസാരിച്ചപ്പോൾ ആണ് ഈ വിവരം പുറം ലോകം അറിഞ്ഞത്. മുപ്പത് പേരുള്ള സിനിമാ സംഘത്തെ കൂടാതെ 200 ഓളം പേർ അവിടെ കുടുങ്ങി കിടപ്പുണ്ട്. അവരെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്നു കേന്ദ്ര സഹമന്ത്രി മുരളീധരൻ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഹൈബി ഈഡൻ എം എൽ എ യുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടുകയാണ്. മഞ്ജുവും ഒപ്പമുള്ള സിനിമാ പ്രവർത്തകരും കുടുങ്ങി കിടക്കുന്ന വിവരം തന്നെ വിളിച്ചു അറിയിച്ചത് ദിലീപ് ആണെന്നാണ് ഹൈബി ഈഡൻ പറയുന്നത്.
ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം, “മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം”.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.