പ്രശസ്ത സാഹിത്യകാരിയായ കെ ആർ മീര നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബഹ്റൈൻ കേരളീയ സമാജത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കെ ആർ മീര ഈ പരാമർശം നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ ശബരിമല സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ചോ എഴുത്തുകാരികൾ എന്തെങ്കിലും പ്രതികരിച്ചാൽ മറ്റൊരു വിഷയം വരുമ്പോൾ അവരെന്തെങ്കിലും മൊഴിഞ്ഞോ എന്നാണ് പലരുടെയും ചോദ്യമെന്നും അങ്ങനെ മൊഴിഞ്ഞാൽ എന്തു സംഭവിക്കും എന്നതിന്റെ മാതൃകയാണ് ഇപ്പോൾ നടൻ വിജയ് എന്നും കെ.ആർ മീര പറയുന്നു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയോടെ വളർന്നവളല്ല എന്നും ഈ അടുത്ത കാലത്ത് ഒരു യുവ എംഎൽഎ, കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി എന്നും മീര ഓർമിപ്പിക്കുന്നു. തങ്ങൾ തമ്മിൽ ഫേസ്ബുക് വഴി വാക്കുകൾ കൊണ്ട് ഒരു യുദ്ധം തന്നെയുണ്ടായി എന്നും കെ ആർ മീര പറയുന്നു. ഈ മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതിൽ പരിഹാസവും പുച്ഛവുമുണ്ട് എന്നും ഇങ്ങനെ സ്ത്രീകളോട് മാത്രമേ ചോദിക്കു എന്നും പുരുഷന്മാരോട് ചോദിക്കില്ല എന്നും അവർ പറയുന്നു. നഷ്ടപ്പെടാൻ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്ന ഒരെഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നും അവർ പറയുന്നു.
ഇന്നത്തെ കാലത്തു നമ്മൾ നമ്മുടെ അഭിപ്രായം തുറന്നു പറഞ്ഞാൽ വളരെ വലിയ എതിർപ്പാണ് നേരിടേണ്ടി വരുന്നത് എന്നും നടൻ വിജയ്‌ക്കെതിരെ ഇപ്പോൾ നടക്കുന്നത് അതാണെന്നും കെ ആർ മീര പറയുന്നു. അതിലും നല്ലതു മോഹൻലാലിനെ പോലെ എതിർക്കുകയോ അനുകൂലിക്കുകയോ രണ്ടും ചെയ്യാതെ ഇരിക്കുകയാണെന്നും അവർ പറയുന്നു. ഫേസ്ബുക് വഴിയാണ് നമ്മൾ എതിർത്തോ അനുകൂലിച്ചോ പറയുന്നത് എങ്കിൽ ഒരുപാട് ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്നും വെല്ലുവിളികളും ഭീഷണികളും ഉണ്ടാകുമെന്നും അവർ പറയുന്നു. നമ്മളെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്തവരും എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകൾ വരെയും നമ്മളെ ആക്രമിക്കുമെന്നും അത് കൂടാതെ നമ്മുടെ നാല് തലമുറയിലുള്ള ആളുകളെ വരെ ചികഞ്ഞെടുത്ത് ആക്രമിക്കുംമെന്നും കെ ആർ മീര പറയുന്നു. ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ടും, പ്രതീക്ഷിച്ചു കൊണ്ടും മാത്രമേ ഇന്നത്തെ കാലത്ത് മൊഴിയാൻ പറ്റുകയുള്ളൂ എന്നാണ് കെ ആർ മീര പറയുന്നത്. പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും ആക്രമിക്കപെടും എന്ന അവസ്ഥയെയായണ് ഈ എഴുത്തുകാരി ചൂണ്ടി കാട്ടുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.