മലയാളികളുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് നസ്രിയ നസിം. ഇപ്പോൾ പ്രശസ്ത മലയാള നടൻ ഫഹദിന്റെ ഭാര്യ കൂടിയായ നസ്രിയ, വിവാഹത്തിന് ശേഷമുള്ള ഇടവേളയിൽ നിന്ന്, അഞ്ജലി മേനോൻ ചിത്രമായ കൂടെയിലൂടെ തിരിച്ചു വന്നിരുന്നു. അതിനു ശേഷം ഫഹദ് ഫാസിൽ- അൻവർ റഷീദ് ചിത്രമായ ട്രാൻസിലും നസ്രിയ അഭിനയിച്ചു. ഇപ്പോൾ നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിച്ച അന്റെ സുന്ദരനിക്കി എന്ന ചിത്രവും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. തെലുങ്കു യുവ താരം നാനിയാണ് ഈ ചിത്രത്തിലെ നായകൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ നടി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ കണ്ടമ്പരന്നിരിക്കുകയാണ് ആരാധകർ. നസ്രിയയുമായി രൂപ സാദൃശ്യമുള്ള കുറെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കുറച്ച് ഗ്ലാമറസ് ആയിട്ടാണ് ഈ ചിത്രത്തിൽ ഒരു യുവതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ നസ്രിയയെ പോലെ തന്നെയാണ് ഈ ചിത്രങ്ങളിൽ അവരെ കാണാനും സാധിക്കുന്നത്. തലമുടി വെട്ടിയിരിക്കുന്നതൊക്കെ കണ്ടാൽ അത് നസ്രിയ ആണെന്ന് തെറ്റിധരിച്ചു പോകുമെന്നതും സത്യമാണ്.
പക്ഷെ ഈ ചിത്രങ്ങൾ നസ്രിയയുടെയല്ല എന്നതാണ് സത്യം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ നടൻ കൃഷ്ണ കുമാറിന്റെ മകളാണ് ആ ചിത്രങ്ങളിലുള്ളത്. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിനുള്ളത്. അതിൽ മൂത്തയാളായ അഹാന ഇപ്പോൾ മലയാളത്തിൽ തിരക്കുള്ള നായികാതാരമാണ്. രണ്ടാമത്തെ മകൾ ഇഷാനി കൃഷ്ണ അടുത്തിടെ ആണ് വൺ എന്ന മലയാള സിനിമയിലൂടെ അരങ്ങേറിയത്. മമ്മൂട്ടി നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് സന്തോഷ് വിശ്വനാഥാണ്. ഇഷാനി കൃഷ്ണയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറുന്നത്. ഇഷാനി അഭിനയിക്കുന്ന പുതിയ ചിത്രങ്ങൾ വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും അതിനു മുൻപ് സോഷ്യൽ മീഡിയയിൽ ഈ നടി ശ്രദ്ധ നേടിക്കഴിഞ്ഞു.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.