തട്ടത്തിന് മറയത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ഇഷ തൽവാർ. ഒരു ഇടവേളയ്ക്കുശേഷം ഇഷ തല്‍വര്‍ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. പൃഥ്വിരാജിന്റെ ഡെട്രോയിറ്റ് ക്രോസിങ്ങ് എന്ന സിനിമയിലാണ് ഇഷ ഇപ്പോള്‍ അഭിനയിക്കുന്നത്. മംമ്ത മോഹന്‍ദാസിനെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ മംമ്ത അതില്‍ നിന്നും പിന്മാറിയതോടെ ഇഷയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ചിത്രീകരണത്തിനിടെ പൃഥ്വി തന്നെ സഹായിച്ച കാര്യങ്ങളെ കുറിച്ച് ഇഷ തല്‍വാര്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയുണ്ടായി.
‘ഷൂട്ടിങ് സമയത്ത് പൃഥ്വി എന്നെ ഒരുപാട് സഹായിച്ചിരുന്നു. എന്നെയും മറ്റുള്ളവരെയുമെല്ലാം ഡയലോഗുകള്‍ ഓര്മിപ്പിച്ചിരുന്നത് പൃഥ്വിയായിരുന്നു. ഒരു നടന് എന്ന നിലയില്‍ അദ്ദേഹം ചിത്രത്തിന് ഒരുപാട് സംഭാവനകൾ ചെയ്യുന്നുണ്ട്. ചിലപ്പോള്‍ എന്റെ സീന്‍ കഴിഞ്ഞാലും പൃഥ്വിയുടെ അഭിനയം കാണാൻ സെറ്റില്‍ തന്നെ നില്ക്കും’- ഇഷ വ്യക്തമാക്കുന്നു.
ചിത്രത്തില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയുടെ അമ്മ വേഷത്തിലാണ് ഇഷ അഭിനയിക്കുന്നത്. തന്റെ വീട്ടിലും ഒരു കുട്ടി വളര്‍ന്ന് വരുന്നത് കണ്ടിട്ടുള്ളത് കൊണ്ട് വീട്ടമ്മയായി അഭിനയിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയിട്ടില്ലെന്ന് ഇഷ പറയുകയുണ്ടായി. ഹിന്ദി, തമിഴ്, തെലുങ്കു എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങിനിന്നിരുന്ന ഇഷ നിവിൻ പോളിയുടെ നായികയായിട്ടാണ് മലയാളത്തിലേക്ക് ചുവടുവെച്ചത്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.