ദളപതി വിജയ് നായകനായി എത്തുന്ന ബിഗിൽ എന്ന ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപാണ് റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രൈലെർ കേവലം വിജയ് ആരാധകരെ മാത്രമല്ല അമ്പരപ്പിച്ചത്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഉൾപ്പെടെ ഉള്ളവർ ബിഗിൽ ട്രൈലറിനെ പുകഴ്ത്തി ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു രാജ്യാന്തര ക്രിക്കറ്റ് താരമാണ് ബിഗിൽ ട്രൈലെർ കണ്ടു ആവേശഭരിതനായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ പ്രശസ്ത ഓൾ റൗണ്ടർ ആയിരുന്ന റസൽ അർണോൾഡ് ആണ് ആ താരം.
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം ഇന്റർനാഷണൽ ക്രിക്കറ്റ് കമന്റേറ്റർ ആയി സജീവമാണ് റസൽ അർണോൾഡ്. ബിഗിൽ ടീസർ കണ്ട അദ്ദേഹം പറഞ്ഞിരിക്കുന്നത് തനിക്കു ആരെങ്കിലും രണ്ടു ടിക്കറ്റ് ഒപ്പിച്ചു തരു എന്നാണ്. ട്രെയിലറിലെ രായപ്പൻ എന്ന വിജയ് കഥാപാത്രം മാസ്സ് ആണെന്ന് പറഞ്ഞ റസൽ അർണോൾഡ്, തമിഴ് സിനിമയും വിജയ് സിനിമയും കാണാൻ തന്നെ പ്രേരിപ്പിച്ച തന്റെ അമ്മാവന് നന്ദിയും പറയുന്നു. ഈ ട്രൈലെർ ഒരുപാട് ഇഷ്ടമായി എന്നാണ് റസൽ അർണോൾഡ് തന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം ആറ്റ്ലി ദളപതിയെ വെച്ച് ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിൽ ആണ് എത്തുന്നത്. വനിതാ ഫുട്ബോൾ ടീം കോച്ച് ആയും ഫുട്ബോൾ പ്ലയെർ ആയും വിജയിനെ ഈ ട്രൈലെറിൽ കാണിക്കുന്നുണ്ട്. അത് കൂടാതെ ഒരു വൃദ്ധ കഥാപാത്രം ആയും വിജയ് ഇതിൽ പ്രത്യക്ഷപ്പെടുന്നു. നയൻതാര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷെറോഫ് ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നു. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ഈ ചിത്രം ദീപാവലി റിലീസ് ആയി ലോകം മുഴുവൻ പ്രദർശനത്തിന് എത്തും. എ ജി എസ് എന്റർടൈൻമെന്റ് ആണ് ബിഗിൽ നിർമ്മിച്ചിരിക്കുന്നത്. ആറ്റ്ലി തന്നെ രചിച്ച ഈ ചിത്രം ഒരു സ്പോർട്സ്- ആക്ഷൻ ഫിലിം ആയാണ് ഒരുക്കിയിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.