ജയറാം ചിത്രം ‘ആകാശമിഠായി’ യിലൂടെ ശ്രദ്ധേയമായ കലാകാരനാണ് അഭിജിത്ത്. ‘ആകാശ പാലകൊമ്പത്’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായകനായി അദ്ദേഹം മാറി. ഭക്തിഗാനങ്ങൾ ആലപിച്ചിരുന്ന അഭിജിത്തിനെ സിനിമയിലേക്ക് എത്തിച്ചത് നടൻ ജയറാമായിരുന്നു. സംസ്ഥാന സർക്കാറിന്റെ മികച്ച ഗായകനുള്ള അവസാന റൗണ്ടിൽ അഭിജിത്തിനെ പരിഗണിച്ചിരുന്നു, എന്നാൽ യേശുദാസിന്റെ ശബ്ദത്തിനോട് ഏറെ സാമ്യമുള്ള ശബ്ദമാണന്ന് ആരോപിച്ചു അവാർഡ് നിഷേധിക്കുകയായിരുന്നു. സ്റ്റേറ്റ് അവാർഡ് നഷ്ടമായപ്പോൾ ഇന്റർനാഷണൽ അവാർഡാണ് പിന്നീട് അഭിജിത്തിനെ തേടിയെത്തിയത്. ടോറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്സിലെ മികച്ച ഗായകനായി അഭിജിത്തിനെ തിരഞ്ഞെടുത്തു. മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി അടുത്തിടെ അഭിജിത്തിനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു, പിന്നീട് ഷൂട്ടിംഗ് സെറ്റിൽ കുറെ നേരം ഇരുവരും സംസാരിക്കുകയും മമ്മൂട്ടിക്ക് വേണ്ടി ഒരു ഗാനം ആലപിച്ചുമാണ് അഭിജിത്ത് മടങ്ങിയത്. മമ്മൂട്ടി ചിത്രം ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കുവാൻ മമ്മൂട്ടി ആദ്യം നിർദേശിച്ചത് അഭിജിത്തിന്റെ പേരായിരുന്നു.
ജയറാമിന് ശേഷം അഭിജിത്തിന്റെ ജീവിതത്തിൽ വീണ്ടും ഒരു പ്രകാശം എന്നപ്പോലെ മമ്മൂട്ടി അവതരിച്ചിരിക്കുകയാണ്. അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :-
“ദൈവമേ…… എന്താ പറയേണ്ടതെന്നറിയില്ല. കുട്ടിക്കാലം മുതലേ ഈ വലിയ മനുഷ്യന്റെ ആരാധകനാ. ദൂരെ നിന്നെങ്കിലും ഒന്നു കാണണമെന്നേ വിചാരിച്ചിരിന്നുള്ളൂ. എന്നെ വിളിച്ചു തൊട്ടടുത്തിരുന്ന് സംസാരിക്കാനുള്ള ഭാഗ്യമുണ്ടായപ്പോൾ, അതിലും വലിയ ഭാഗ്യം കരുതി വെച്ചിരുന്നെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. Thank GOD.
” ഒരു കുട്ടനാടൻ ബ്ലോഗ് “എന്ന ചിത്രത്തിൽ മമ്മൂക്കയ്ക്ക് വേണ്ടി പാടാൻ സാധിച്ചിരിക്കുന്നു .യാഥാർത്ഥ്യമെന്നു വിശ്വസിക്കാൻ തന്നെ പ്രയാസം. Thank u ശ്രീനാഥേട്ടാ….
ഇങ്ങനെ മഹത്തായ ഒരു ഭാഗ്യം കൈയ്യിൽ ഏൽപ്പിച്ചു തന്നതിന് …….
ഈ വിലമതിക്കാനാകാത്ത സൗഭാഗ്യത്തിലേക്കെത്താൻ പ്രാർത്ഥനയോടെ കൂട്ടിരിക്കുന്ന എല്ലാ നന്മ മനസ്സുകൾക്കും ഒരായിരം പ്രണാമം …..”
ഒരു സ്റ്റേറ്റ് അവാർഡ് നഷ്ടമായതിൽ ഏറെ വേദനിച്ച കലാകാരനായിരുന്നു അഭിജിത്ത്, എന്നാൽ ഇന്ന് സിനിമയിൽ ധാരാളം അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയാണ്. കൈവിട്ടു പോയ സ്റ്റേറ്റ് അവാർഡ് വരും കാലങ്ങളിൽ തിരിച്ചുപിടിക്കും എന്ന് വാശിയിലാണ് അഭിജിത്ത്. പല സംഗീത സംവിധായകരും അഭിജിത്തിന് അവസരങ്ങൾ നൽകുന്നുണ്ട് എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.