ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിച്ച ആക്ഷൻ കൊറിയോഗ്രാഫർ ആയി മാറിക്കൊണ്ടിരിക്കുകയാണ് പീറ്റർ ഹെയ്ൻ. ദാരിദ്ര്യത്തിൽ നിന്നും ഉന്നതിയിലേക്ക് വളർന്ന അദ്ദേഹത്തിൻറെ ജീവിതകഥ വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ റോബിൻ തിരുമല. കെ മധുവിന്റെ സംവിധാനത്തിൽ താൻ തിരക്കഥ എഴുതുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ എന്ന ചിത്രത്തിന്റെ ചർച്ചയ്ക്ക് എത്തിയപ്പോൾ പീറ്റർ ഹെയിനെ കാണാൻ കഴിഞ്ഞെന്ന് റോബിൻ തിരുമല വ്യക്തമാക്കുന്നു.
സംവിധായകൻ കെ മധുവിന്റെ അഭാവത്തിൽ അദ്ദേഹത്തെ കുറിച്ച് വിശദമായി തിരക്കി. പ്രഗത്ഭനായ ഒരാളോടൊപ്പം വർക്ക് ചെയ്യാൻ പോകുന്നതിന്റെ സന്തോഷം അറിയിച്ചു.
ചെന്നൈയുടെ തെരുവോരങ്ങളിൽ ജോലി ചെയ്താണ് ബാല്യം കഴിച്ചുകൂട്ടിയത്. 25 പൈസയ്ക്ക് ഒരു പാത്രം വെള്ളം ഹോട്ടലുകളിൽ എത്തിച്ചുകിട്ടുന്ന കാശ് ക്ഷപാതം വന്ന് തളർന്നുകിടക്കുന്ന അമ്മൂമ്മയ്ക്ക് കൊടുക്കുമായിരുന്നു. സ്‌കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. അച്ഛൻ പഴയ സ്റ്റൻഡ് മാസ്റ്റർ ആയിരുന്നു. അദ്ദേഹവും രോഗം ബാധിച്ച് കിടപ്പിലായി. അതോടെ സ്റ്റണ്ട് മാനും പിന്നീട് ഫൈറ്റ് മാസ്റ്ററും ആയി. ഒരു സിനിമയുടെ മുഴുവൻ വശങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് നേടിയ അദ്ദേഹത്തിന്റെ ഡേറ്റിനായി ഇന്ത്യയിലെ വമ്പൻ സംവിധായകർ കാത്തുനിൽക്കുമ്പോൾ, ഒരേസമയം ഒരു ചിത്രം എന്ന രീതിയിൽ പീറ്റർ ഹെയ്ൻ വഴിമാറി നടക്കുകയാണ്.
മോഹൻലാൽ എന്ന മഹാനടനോട് സ്നേഹവും ആദരവുമാണ് പീറ്റർ ഹെയിന്. ഇപ്പോൾ മൂന്ന് ലക്ഷം രൂപയാണ് പീറ്റർ ഹെയിനിന്റെ പ്രതിദിന ശമ്പളം. എഡിറ്റിംഗ്, ഗ്രാഫിക്‌സ് വർക്കുകൾക്കും പീറ്റർ ഒപ്പമുണ്ടാകും. ആക്ഷൻ രംഗങ്ങളിലെ സ്റ്റൈലിഷ്നെസ് വ്യക്തിജീവിതത്തിലും അദ്ദേഹം പുലർത്താറുണ്ട്. ബ്രാന്റഡ് വസ്ത്രങ്ങൾ മാത്രം അണിയുന്ന അദ്ദേഹത്തിന് മുന്തിയതരം സ്പ്രേകൾ ഏറെ ഇഷ്ടമാണ്.
പീറ്റർ ഹെയിനിന് മാത്രമായി പ്രത്യേക ക്യാരവാനും ലൊക്കേഷനിലുണ്ടാകും.കഠിനപ്രയത്നം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ദാരിദ്ര്യത്തിൽ നിന്നും ഉന്നതിയിലേക്ക് എത്തിയ പീറ്റർ ഹെയിനിന്റെ ജീവിതം ഏതൊരു വ്യക്തിക്കും മാതൃകയാകുന്നതാണ്.
തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കഥ പറഞ്ഞ് കെ.മധു ഒരുക്കുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ-ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നതും പീറ്റര്‍ ഹെയ്നാണ്. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇറ്റലിയിലെ സിനി സിത്ത സ്റ്റുഡിയോയും മക്നാനനാരിയം പ്രൊഡക്ഷന്‍ കമ്പനിയും പങ്കാളികളാവുന്നുണ്ട്
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.