മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജിസ് ജോയ്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ആളാണ് അദ്ദേഹം. എന്നാൽ ഫീൽ ഗുഡ് ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്യുന്നത് എന്നൊരു വിമർശനം അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഏതായാലും ഇപ്പോൾ തന്റെ ഫീൽ ഗുഡ് ശൈലിയിൽ നിന്നും മാറി ഒരു ത്രില്ലർ ചിത്രവുമായി എത്തുകയാണ് ജിസ് ജോയ്. ഈ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് വൈകുന്നേരം ആറു മണിക്ക് പുറത്തു വിട്ടു. ഇന്നലെ വരെ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ച ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷാ സജയൻ, റീബ മോണിക്ക ജോൺ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
സെൻട്രൽ അഡ്വെർടൈസിങ് എന്ന ബാനറിൽ മാത്യു ജോര്ജ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാഹുൽ രമേശ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രതീഷ് രാജ് ആണ്. ഒപ്പം എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കി കയ്യടി നേടിയ ടീം 4 മ്യൂസിക്സ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ജിസ് ജോയ്ക്കു ഒപ്പം ഇത് അഞ്ചാമത്തെ ചിത്രത്തിൽ ആണ് ആസിഫ് അലി എത്തുന്നത്. ജിസ് ജോയ് ഒരുക്കിയ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സിൽ ആസിഫ് അലി ആയിരുന്നു നായകൻ. അതിനു ശേഷം സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ജിസ് ജോയ് ചിത്രങ്ങളിലും നായകൻ ആയ ആസിഫ് അലി, മോഹൻകുമാർ ഫാൻസ് എന്ന ജിസ് ജോയ്- കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തി.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.