മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം നേടിയ അപർണ്ണ ബാലമുരളി നായികാ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇനി ഉത്തരം. നാളെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ജാനകി എന്ന കഥാപാത്രമായി അപർണ്ണ അഭിനയിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരുന്നു. സൂപ്പർ ഹിറ്റ് സംവിധായകനും ത്രില്ലർ ചിത്രങ്ങളുടെ തമ്പുരാനുമായ ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റായി ജോലി ചെയ്തിട്ടുള്ള സുധീഷ് രാമചന്ദ്രൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അത്കൊണ്ട് തന്നെ ജീത്തു ജോസഫിന്റെ ത്രില്ലറുകളായ ദൃശ്യവും ദൃശ്യം 2 ഒക്കെ പോലെ പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ചിത്രമായിരിക്കുമോ ഇനി ഉത്തരവുമെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് അപർണ്ണ ബാലമുരളി.
ഓൺലൂകേർസ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അപർണ്ണ ബാലമുരളി ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നത്. ജീത്തു ജോസഫ് ചത്രങ്ങളെ പോലെ തന്നെ പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രം തന്നെയാവും ഇനി ഉത്തരമെന്നാണ് അപർണ പറയുന്നത്. ഇതിന്റെ ഗംഭീരമായ തിരക്കഥ തന്നെയാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചതെന്നും വളരെ ശ്കതമായ ഒരു കഥാപാത്രമാണ് ഇതിൽ താനവതരിപ്പിച്ച ജാനകി എന്നും അപർണ്ണ പറയുന്നു. ഒരു ത്രില്ലർ ചിത്രത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം ഇനി ഉത്തരത്തിൽ നിന്ന് അവർക്ക് ലഭിക്കുമെന്നും അപർണ്ണ കൂട്ടിച്ചേർത്തു. ഇരട്ട തിരക്കഥാകൃത്തുക്കളായ രഞ്ജിത്- ഉണ്ണി ടീം രചിച്ച ഈ ചിത്രം എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.