ഒരു നായികാ പ്രാധാന്യമുള്ള ചിത്രം കൂടി മലയാള സിനിമയിൽ വിജയക്കൊടി പാറിക്കുന്ന കാഴ്ച്ചയാണ് ഇന്നലെ മുതൽ കാണാൻ സാധിക്കുന്നത്. പ്രശസ്ത നടി അപർണ്ണ ബാലമുരളി നായികാ വേഷം ചെയ്ത ഇനി ഉത്തരം എന്ന ഫാമിലി ത്രില്ലറാണ് ഇന്നലെ പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാള ചിത്രങ്ങളിലൊന്ന്. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പതിയെ തുടങ്ങി കത്തിക്കയറുന്ന വിജയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോൾ ഇനി ഉത്തരം കുതിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിര്ത്തുന്നു എന്നാണ് തീയേറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പ്രേക്ഷകരുടെ മനസ്സിലുയരുന്ന ഓരോ ചോദ്യങ്ങളുടേയും ഉത്തരം നൽകി കൊണ്ട് മുന്നേറുന്ന ഈ ചിത്രത്തിലെ അന്വേഷണ രംഗങ്ങൾ ഏറെ ശ്കതമാണെന്നും അവരുടെ പ്രതികരണങ്ങൾ നമ്മളോട് പറയുന്നു.
കരുത്തുള്ള ഇമോഷണൽ ത്രില്ലർ കൂടിയാണ് ഈ ചിത്രം. കഥാപാത്രങ്ങളുടെ വൈകാരികമായ അവസ്ഥകളും പ്രേക്ഷകരുടെ മനസ്സിനെ തൊടും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. ജാനകി എന്ന കഥാപാത്രമായി അപർണ്ണ കയ്യടി നേടുന്ന ഈ ചിത്രത്തിൽ കാക്ക കരുണൻ എന്ന പോലീസ് ഓഫീസർ വേഷത്തിൽ കലാഭവൻ ഷാജോണും ഗംഭീര പ്രകടനമാണ് നൽകിയത്. കാമ്പുള്ള ശക്തമായ തിരക്കഥയും മികച്ചു നിൽക്കുന്ന സംവിധാനവും കൊണ്ട് മുന്നേറുന്ന ഈ ചിത്രം രചിച്ചത് നവാഗതരായ രഞ്ജിത്- ഉണ്ണി ടീമാണ്. ജാഫർ ഇടുക്കി, ചന്ദുനാഥ്, ഹരീഷ് ഉത്തമൻ, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും അഭിനയിച്ച ഈ ചിത്രം എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.