മലയാള സിനിമയിൽ കോസ്റ്റ്യും ഡിസൈനറായി കടന്നു വരുകയും പിന്നീട് ഹാസ്യ താരമായും, സഹനടനായും, നായകനുമായി അഭിനയിച്ച വ്യക്തിയാണ് ഇന്ദ്രൻസ്. 500 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സീനിയർ താരം കൂടിയാണ് ഇന്ദ്രൻസ്. 1981ൽ പുറത്തിറങ്ങിയ ചൂതാട്ടം എന്ന ചിത്രത്തലാണ് കോസ്റ്റ്യും ഡിസൈനറായും അഭിനേതാവും ഇന്ദ്രൻസ് മലയാള സിനിമയിൽ ഭാഗമാവുന്നത്. ആളൊരുക്കം എന്ന ചിത്രത്തിന് 2018 ൽ കേരള സ്റ്റേറ്റ് ബെസ്റ്റ് ആക്ടർ അവാർഡും ഇന്ദ്രൻസിനെ തേടി എത്തുകയുണ്ടായി. ജെ. ബി ജങ്ഷനിൽ ജോൺ ബ്രിട്ടാസിന്റെ രസകരമായ ചോദ്യത്തിന് ഇന്ദ്രൻസ് നൽകുന്ന മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
മലയാള സിനിമയിൽ ഏറ്റവും നന്നായി വേഷം ധരിക്കുന്നത് ആരാണ് എന്ന ചോദ്യമാണ് ജോൺ ബ്രിട്ടാസ് ആദ്യം ചോദിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ് ടോവിനോ എന്ന ഓപ്‌ഷൻസും ഇന്ദ്രൻസിന് നൽകുന്നുണ്ട്. രണ്ടാമത് ഒന്നും ആലോചിക്കാതെ മമ്മൂട്ടി എന്നാണ് ഇന്ദ്രൻസ് മറുപടി നൽകിയത്. മമ്മൂട്ടിയെ പറ്റിച്ചത് എങ്ങനെയാണ് എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. ഏറെ നേരം ചിരിച്ച ശേഷം മമ്മൂട്ടി മറന്നു വരുകയാണെന്നും തനിക്ക് രക്ഷപ്പെടാൻ വേണ്ടി ഒരു കാര്യം പണ്ട് ചെയ്തിട്ടുണ്ട് എന്ന് ഇന്ദ്രൻസ് തുറന്ന് പറയുകയായിരുന്നു. ഡ്രെസ്സിന്റെ കാര്യത്തിൽ വളരെ ചിട്ടയും വാശിയുമുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും പണ്ടത്തെ വിസ എന്ന ചിത്രത്തിൽ മെയിൻ കോസ്റ്റ്യും ഡിസൈനറുടെ അഭാവത്തിൽ മമ്മൂട്ടിയുടെ കോസ്റ്റ്യും ഡിസൈറാവുകയായിരുന്നു എന്ന് ഇന്ദ്രൻസ് വ്യക്തമാക്കി. റെഡിമെഡ് വാങ്ങുവാൻ പൈസയുമില്ല ആകെ ഉള്ളത് കുറച്ചു തുണികൾ മാത്രമായിരുന്നു എന്നും ഒടുക്കം കുറച്ചു തുണികൾ എടുത്തു തയ്ക്കുകയും ഡി. ബി യെന്ന് തുന്നി പിടിച്ചു ബ്രാൻഡഡ് ഷർട്ട് ആക്കി മമ്മൂട്ടിയ്ക്ക് നൽകുകയായിരുന്നു എന്ന് ഇന്ദ്രൻസ് സൂചിപ്പിക്കുകയുണ്ടായി. പിന്നിട് ഒരു അഭിമുഖത്തിൽ ഈ കാര്യം താൻ പറഞ്ഞപ്പോളാണ് മമ്മൂട്ടി ഈ വിവരം അറിഞ്ഞതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.