ഗിന്നസ് പക്രുവിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഇളയ രാജ. അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രത്തിലെ കപ്പലണ്ടി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. മാസ്സ് ലുക്കിൽ എത്തിയിരിക്കുന്ന ഇന്ദ്രൻസ് ആണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. പ്രശസ്ത നടൻ ജയസൂര്യ ആലപിച്ചിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമയും ഈണം പകർന്നിരിക്കുന്നത് രതീഷ് വേഗയും ആണ്. കേരളത്തിൽ ഇപ്പോൾ ട്രെൻഡിങ് ആയ ഇളയ രാജ ഡ്രസ്സ് കോഡിൽ ആണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെസ്സ് ബോർഡിന്റെ ഡിസൈനിൽ ഉള്ള ലുങ്കിയും കറുത്ത ഷർട്ടുമാണ് ആ വേഷം. എന്നാൽ കുട്ടികൾക്കുള്ള ഡ്രസ്സ് കോഡ് ചെസ്സ് ബോർഡ് മാതൃകയിൽ ഉള്ള ഷർട്ടും കറുത്ത നിക്കറുമാണ്.
ഇന്ദ്രൻസിന്റെ കിടിലൻ ഡാൻസും ഈ പാട്ടിന്റെ ഹൈലൈറ്റ് ആണെന്ന് പറയാം. ഏതായാലും ഇത്രയും എനർജിയുടെ അദ്ദേഹത്തെ ഈ അടുത്ത കാലത്തെങ്ങും നമ്മൾ സ്‌ക്രീനിൽ കണ്ടിട്ടില്ല എന്ന് ഉറപ്പിച്ചു തന്നെ പറയാൻ സാധിക്കും.
മാധവ് രാമദാസന്റെ തൊട്ടു മുൻപത്തെ ചിത്രമായ അപ്പോത്തിക്കിരിയിൽ വളരെ മികച്ച ഒരു വേഷമാണ് ഇന്ദ്രൻസ് ചെയ്തത്. ജോസെഫ് എന്ന് പേരുള്ള ആ കഥാപാത്രം ഒരുപാട് അഭിനന്ദനങ്ങൾ ഈ നടന് നേടിക്കൊടുത്തിരുന്നു. ജയസൂര്യ, സുരേഷ് ഗോപി, ആസിഫ് അലി എന്നിവരും ആ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടായിരുന്നു. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ , ബിനീഷ് ബാബു എന്നിവർ ചേർന്ന് മൂവി മ്യൂസിക്കൽ കട്സ്, മുംബൈ സിനി ടാകീസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഇളയ രാജക്കു തിരക്കഥ ഒരുക്കിയത് സുദീപ് ടി ജോർജ് ആണ്. പാപ്പിനു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീനിവാസ് കൃഷ്ണയാണ്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.