മലയാളികൾക്ക് എന്നും തന്റെ പ്രകടനം കൊണ്ടും സ്വഭാവസവിശേഷത കൊണ്ടും അത്ഭുതം തീർത്തിട്ടുള്ള നടനാണ് ഇന്ദ്രൻസ്. ആദ്യചിത്രമായ ചൂതാട്ടത്തിൽ തുടങ്ങി ഏറ്റവും അവസാനം പുറത്തിറങ്ങിയ ആളൊരുക്കം വരെ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. വസ്ത്രാലങ്കാരത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം ഹാസ്യ രംഗങ്ങളിലൂടെയായിരുന്നു പ്രേക്ഷക ശ്രദ്ധനേടിയത് തൊണ്ണൂറുകളിൽ അദ്ദേഹം അവതരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങൾ അത്രയേറെ ശ്രദ്ധ നേടിയവയായിരുന്നു. ചിത്രത്തിലെ പ്രകടനങ്ങൾ മലയാളി മനസ്സുകളിൽ ഇന്ദ്രൻസ് എന്ന നടൻറെ സ്വീകാര്യത വർദ്ധിപ്പിച്ചു. പിന്നീട് കോമഡി വേഷങ്ങളിൽ നിന്നും മാറി ചിന്തിച്ച അദ്ദേഹം കഥാവശേഷൻ പോലെയുള്ള ചിത്രങ്ങളിലൂടെ തനിക്ക് അഭിനയപ്രാധാന്യമുള്ള മികച്ച വേഷങ്ങളും വഴങ്ങുമെന്ന് തെളിയിച്ചു. അപ്പോത്തിക്കിരി ഉൾപ്പെടെയുള്ള മികച്ച ചിത്രങ്ങൾക്ക് അവാർഡിനായി പരിഗണിച്ചിരുന്നെങ്കിലും പുതിയ ചിത്രമായ ആളൊരുക്കത്തിലൂടെയായിരുന്നു സംസ്ഥാന അവാർഡ് കരസ്ഥമാക്കിയത്. അതിനിടെ ഇന്ദ്രൻസിന്റെ അതിസാഹസികമായ ചില ചിത്രങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
ഏതാണ്ട് 40 അടിയോളം നീളമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന ഇന്ദ്രൻസ് ചിത്രമാണ് പുറത്തുവന്നത്. ആഭാസം എന്ന ഏറ്റവും പുതിയ ചിത്രത്തിനായിരുന്നു ഇന്ദ്രൻസ് ഇത്തരത്തിലൊരു സാഹസിക പ്രവർത്തിയിൽ ഏർപ്പെട്ടത്. ചിത്രത്തിൽ ഒരു പെയിന്ററിന്റെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്. അതിനായാണ് ബംഗളുരു നഗരത്തിലെ കഠിനമായ വെയിലും സഹിച്ച് ഇന്ദ്രൻസ് ഇത്രവലിയ സാഹസിക രംഗം ചെയ്തത്. ചിത്രത്തിന്റെ കലാ സംവിധായകനായ സുനിൽ ലാവണ്യയാണ് ഈ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകളോളം വെയിലത്ത് ചിലവഴിച്ച അദ്ദേഹത്തിന്റെ മുഖം വളരെയധികം മാറിയിരുന്നു എന്നും അടഞ്ഞ ശബ്ദത്തിൽ തന്റെ സാഹസികമായ അനുഭവങ്ങൾ അനുഭവം വളരെ രസകരമായി പങ്കുവയ്ക്കുകയുണ്ടായി. ഇത്രയുമധികം വർഷത്തെ സിനിമ അനുഭവമുള്ള വ്യക്തി ഒരു ചിത്രത്തിനായി ഇത്രയേറെ കഷ്ടപ്പാടുകൾ സഹിക്കുന്നത് തീർച്ചയായും വളരെയേറെ പ്രശംസനീയമാണ്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.