എന്തിരൻ 2 എന്ന രജനികാന്ത്- അക്ഷയ് കുമാർ ചിത്രത്തിന് ശേഷം
ഷങ്കർ ഒരുക്കുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2 . ഷങ്കർ- കമൽ ഹാസൻ കൂട്ടുകെട്ടിൽ വർഷങ്ങൾക്ക് മുൻപ് പുറത്തു വന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം ഒരുക്കുന്നത്. ചില സാങ്കേതിക തടസ്സങ്ങൾ മൂലം ഇപ്പോൾ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ് എങ്കിലും ഇന്ത്യൻ 2 അധികം വൈകാതെ തന്നെ പുനരാരംഭിക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്. കമൽ ഹാസൻ സേനാപതി എന്ന റോൾ ചെയ്യുമ്പോൾ ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത് കാജൽ അഗർവാൾ ആണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്നും ഇന്ദ്രജിത് സുകുമാരനും ഉണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
കാർത്തിക് നരെയ്ൻ ഒരുക്കിയ നരകാസുരൻ എന്ന തമിഴ് ചിത്രത്തിൽ ഇന്ദ്രജിത് അഭിനയിച്ചിരുന്നു എങ്കിലും ആ ചിത്രം ഇത് വരെ റിലീസ് ചെയ്തിട്ടില്ല. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫർ ആണ് ഇന്ദ്രജിത്തിന്റെ ഇനി വരാൻ പോകുന്ന റിലീസ്. ഷാജി കൈലാസ് നിർമ്മിക്കുന്ന താക്കോൽ എന്ന ചിത്രവും ഇന്ദ്രജിത്തിന്റേതായി പുറത്തു വരാൻ ഉണ്ട്. ഇന്ത്യൻ 2 ഇൽ കമൽ ഹാസനോടൊപ്പം ഒരു ബോളിവുഡ് താരവും ഉണ്ടാകും എന്നുള്ള സൂചനകൾ വന്നിരുന്നു. അതുപോലെ തന്നെ തമിഴിൽ നിന്ന് ചിമ്പുവും ഈ ചിത്രത്തിന്റെ ഭാഗം ആകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആയി മറ്റൊരു നിർമ്മാതാവ് കൂടി ഉടൻ എത്തും എന്നാണ് സൂചന.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.