യുവ താരങ്ങളായ ഇന്ദ്രജിത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും ഇന്ന് മലയാള സിനിമയിലെ പ്രശസ്ത താരങ്ങളാണ്. അതുല്യ നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മക്കളാണ് ഇവർ. പൃഥ്വിരാജ് സുകുമാരൻ ഒരു നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഇപ്പോൾ മോഹൻലാൽ ചിത്രമായ ലൂസിഫറിലൂടെ ഒരു സംവിധായകൻ എന്ന നിലയിലും തന്റെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി കഴിഞ്ഞു ഇപ്പോൾ ലൂസിഫർ. അനുജൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രജിത്തും ഒരു നിർണ്ണായക വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ താനും സംവിധാന രംഗത്തേക്ക് എത്താനുള്ള പ്ലാനിലാണ് എന്നാണ് ഇന്ദ്രജിത് പറയുന്നത്. ഖത്തറിലെ റേഡിയോ സുനോ എന്ന ഒരു റേഡിയോ ചാനലിന് ഏകദേശം ഒന്നര മാസം മുൻപ് നൽകിയ ഇന്റർവ്യൂവിൽ ആണ് ഇന്ദ്രജിത് ഈ കാര്യം പറഞ്ഞത്. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയും അവതാരകയുമായ പൂർണ്ണിമ ഇന്ദ്രജിത് ആണ് ഇന്ദ്രജിത്തിനെ അവിടെ ഇന്റർവ്യൂ ചെയ്തത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
ഒരു നടൻ എന്ന നിലയിൽ ഏറെ ചിത്രങ്ങൾ കയ്യിലുള്ള ഇന്ദ്രജിത് ആ തിരക്കുകൾക്ക് ശേഷം ആയിരിക്കും തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്കു കടക്കുക എന്നാണ് സൂചന. നിർമ്മാണവും സംവിധാനവും മനസ്സിൽ ഉണ്ടെന്നും അത് ഒരുപാട് വൈകാതെ തന്നെ സംഭവിക്കും എന്നാണ് പ്രതീക്ഷ എന്നും ഇന്ദ്രജിത് പറയുന്നു. സിനിമയല്ലാതെ മറ്റൊന്നും മനസ്സിൽ ഇല്ല എന്നും ഇന്ദ്രജിത് പറഞ്ഞു. മികച്ച നടൻ എന്ന് പേരെടുത്തു കഴിഞ്ഞ ഇന്ദ്രജിത് ഇനി താനൊരു മികച്ച സംവിധായകൻ ആണെന്ന് കൂടി തെളിയിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും സിനിമാ പ്രേമികളും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.