12 ദിവസം മുൻപാണ് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്. പാകിസ്ഥാൻ ആണ് ആ ഭീകരാക്രമണത്തിന് പിന്നിൽ എന്നു തിരിച്ചറിഞ്ഞു 12 ദിവസത്തിനകം ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. ഇന്ത്യൻ വ്യോമ സേനയുടെ 12 മിരാഷ് 2000 ജെറ്റ് വിമാനങ്ങൾ ഇന്ന് പുലർച്ചെ മൂന്നു മുപ്പതിന് പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ കടക്കുകയും അവിടെയുള്ള ഭീകരവാദ കേന്ദ്രങ്ങൾ ബോംബിട്ടു തകർക്കുകയും ചെയ്തു. ആയിരം കിലോഗ്രാം ബോംബ് ആണ് ഇന്ത്യ അവിടെയുള്ള ഭീകര വാദ കേന്ദ്രങ്ങളിൽ വർഷിച്ചത്.
ഏകദേശം മുന്നൂറോളം ഭീകരർ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ വാർത്ത ഷെയർ ചെയ്തു കൊണ്ട് മലയാള സിനിമയുടെ ആക്ഷൻ സ്റ്റാറും രാജ്യ സഭാ എം പിയുമായ സുരേഷ് ഗോപി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. എങ്ങനെയുണ്ട് തങ്ങൾ ഇന്ത്യക്കാരുടെ, ഇന്ത്യൻ ആർമിയുടെ ഉശിര് എന്ന് ചോദിച്ചു കൊണ്ടാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ നടന്ന ഉറി സർജിക്കൽ സ്‌ട്രൈക്ക് സിനിമാ രൂപത്തിൽ പുറത്തു വരുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിലെ ഒരു സൂപ്പർ ഹിറ്റ് സീനിലെ ഡയലോഗ് കൂടിയാണ് ഹൗ ഇസ് ദ ജോഷ് എന്നത്. ഏതായാലും ഇന്ത്യയുടെ ഈ കിടിലൻ തിരിച്ചടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. കൊല്ലപ്പെട്ട നമ്മുടെ ധീര ജവാന്മാർക്ക് വേണ്ടി ഇതിലും വലിയൊരു പ്രതികാരം ചെയ്യാനില്ല എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.