മലയാള സിനിമയുടെ ഒരുക്കാലത്ത് ആക്ഷൻ ഹീറോ എന്നറിയപ്പെട്ടിരുന്ന സൂപ്പർസ്റ്റാർ ആയിരുന്നു സുരേഷ് ഗോപി. കാക്കി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായിമാറിയ സുരേഷ് ഗോപി പിന്നീട് രാഷ്ട്രീയത്തിലേക്കാണ് ചുവട് വെച്ചത്. 2015 റീലീസ് ചെയ്ത ‘മൈ ഗോഡ്’ എന്ന ചിത്രമാണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ച മലയാള ചിത്രം, എന്നാൽ തമിഴിൽ ‘ഐ’ എന്ന സിനിമയിലൂടെ അദ്ദേഹം പ്രതിനായകനായി വിസ്മയിപ്പിച്ചു. സിനിമ പ്രേമികൾ സുരേഷ് ഗോപിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ആന കാട്ടിൽ ചോക്കോച്ചിയായാണ് സുരേഷ് ഗോപി ബിഗ് സ്ക്രീനിൽ വീണ്ടും അവതരിക്കുന്നത്. രഞ്ജി പണിക്കർ തിരക്കഥയിൽ നിതിൻ രഞ്ജി പണിക്കരാണ് ‘ലേലം 2’ സംവിധാനം ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി ചർച്ച വിഷയമായി മാറിയേക്കാണ്. രാഷ്ട്രീയത്തിൽ ബി.ജെ.പി പാർട്ടിയെ പിന്തുണക്കുന്ന താരം ഇന്ന് രാജ്യ സഭയിലെ എം. പി കൂടിയാണ്. രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷമായിരുന്നു സിനിമയിൽ നിന്ന് ഒരു ഇടവേള അദ്ദേഹം എടുത്തത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പിറന്നാളായിരുന്നു, മലയാള സിനിമയിലെ പല താരങ്ങളും അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേർന്ന് കൊണ്ട് മുന്നോട്ട് വന്നിരുന്നു, എന്നാൽ ഒടുക്കം ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് ഗോവിന്ദ് താരത്തിന് ആശംസകൾ നേർന്ന കുറിപ്പ് അയച്ചു കൊടുക്കയുണ്ടായി, എന്നാൽ ഈ ഔദ്യോഗിക കത്ത് ഒട്ടും താമസിക്കാതെ തന്നെ സുരേഷ് ഗോപി തന്റെ ഫേസ്‍ബുക്ക് പേജിൽ പങ്കുവെക്കുകയുണ്ടായി. ഓരോ മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷം കൂടിയായിരുന്നു അത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടുകളോട് ഒരു പക്ഷേ ഒരു വിഭാഗം മലയാളികൾക്ക് യോജിക്കാൻ സാധിക്കില്ല എങ്കിലും സുരേഷ് ഗോപി എന്ന വ്യക്തിയെ ഇന്നും മലയാളികൾക്ക് ഏറെ ബഹുമാനം തന്നെയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.