[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഏട്ടനായി മലയാളികളുടെ സ്വന്തം മോഹൻലാൽ..!

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടൻ ആയാണ് മോഹൻലാൽ കരുതപ്പെടുന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ അടക്കം ഇന്ത്യൻ സിനിമയിലെ പല പ്രമുഖ നടീനടൻമാരും സാങ്കേതിക പ്രവർത്തകരും മോഹൻലാലിനെ ഒരുപാട് ആരാധിക്കുന്നവർ ആണ്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ തന്നെ ഇന്ത്യയിൽ ഏറ്റവും പോപ്പുലർ ആയ മലയാളി എന്ന സ്ഥാനവും മോഹൻലാലിന് സ്വന്തമാണ്. മോഹൻലാലിനെ ഇഷ്ടപ്പെടുന്നവരിൽ സിനിമാ താരങ്ങൾക്ക് പുറമെ സ്പോർട്സ് രംഗത്തെ സൂപ്പർ സ്റ്റാറുകളും ഉണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്, ഒളിമ്പിക് മെഡൽ ജേതാവും കേന്ദ്ര മന്ത്രിയുമായ രാജ്യവർഥൻ സിങ് റാത്തോഡ്, ഇന്ത്യയുടെ അഭിമാനമായ ബോക്സിങ് താരം വിജേന്ദർ സിങ് എന്നിവർ മോഹൻലാലിനോട് ഉള്ള തങ്ങളുടെ ബഹുമാനം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ആ ലിസ്റ്റിൽ എത്തിയിരിക്കുന്നത് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ സ്റ്റാറുമായ സുനിൽ ഛേത്രി ആണ്. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന് വരെ മലയാളികളുടെ ലാലേട്ടൻ ഏട്ടനായി മാറി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ആണ് സുനിൽ ഛേത്രി തന്റെ ജന്മദിനം ആഘോഷിച്ചത്. ലോകമെമ്പാട് നിന്നുമുള്ള ആരാധകരും സുഹൃത്തുക്കളും സെലിബ്രിറ്റികളും ഛേത്രിക്കു ജന്മദിന ആശംസകൾ അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നു. ഒപ്പം മോഹൻലാലും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സുനിൽ ഛേത്രിക്കു ജന്മദിനാശംസകൾ നേർന്നു. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു ആ ആശംസക്കു മറുപടിയായി ട്വിറ്ററിലൂടെ തന്നെ താങ്ക്‌ യൂ സോ മച് ലാലേട്ടാ എന്നാണ് സുനിൽ ഛേത്രി ട്വീറ്റ് ചെയ്തത്. മോഹൻലാൽ ആരാധകർ മുതൽ, വർഷങ്ങളായി അദ്ദേഹത്തെ അറിയുന്നവരും സ്നേഹിക്കുന്നവരും വിളിക്കുന്ന ലാലേട്ടൻ എന്ന പേരിൽ തന്നെ അദ്ദേഹത്തെ സംബോധന ചെയ്ത് കൊണ്ട് ഛേത്രി നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കാരണം, കേരളത്തിന് പുറത്തു നിന്നുള്ള സെലിബ്രിറ്റികൾ പലരും മോഹൻലാൽ സർ എന്ന് ബഹുമാനത്തോടെ അദ്ദേഹത്തെ അഭിസംബോധന ചെയ്യുമ്പോൾ, സുനിൽ ഛേത്രി നമ്മൾ മലയാളികളെ പോലെ തന്നെ ഒരുപാട് സ്നേഹത്തോടെ ലാലേട്ടാ എന്ന് വിളിച്ചാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തത് എന്നതാണ് ഏവരേയും ഒരുപാട് അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും.

webdesk

Recent Posts

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

12 hours ago

ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ

കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…

13 hours ago

ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരം

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…

18 hours ago

ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…

18 hours ago

ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’

റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന 'കാന്താര ചാപ്റ്റർ 1' ഐമാക്‌സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം…

2 days ago

കേരളാ ഗ്രോസ് 40 കോടി പിന്നിട്ട് ‘ഹൃദയപൂർവം’; അപൂർവ റെക്കോർഡുമായി മോഹൻലാൽ

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവം' കേരളത്തിൽ നിന്ന് മാത്രം 40 കോടി ഗ്രോസ് പിന്നിട്ടതോടെ അപൂർവമായ ഒരു റെക്കോർഡാണ്…

2 days ago

This website uses cookies.