കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം നൂറു കോടി മുതൽ മുടക്കിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി അറുപതിലധികം ലോക രാജ്യങ്ങളിലായി അയ്യായിരത്തിലധികം സ്‌ക്രീനുകളിൽ ഈ ചിത്രം പ്രദർശനത്തിന് എത്തും. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചും മലയാള സിനിമ സ്വപ്നം കാണാത്ത ലെവെലിലാണ് നടക്കാൻ പോകുന്നത്. അഞ്ചു ഭാഷകളിൽ ഒരേ ദിവസം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ അഞ്ചു ഭാഷകളിലെ ട്രൈലെറുകൾ ഒരേ ദിവസം ഒരേ സമയം റിലീസ് ചെയ്യാൻ പോകുന്നത് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളാണ്. മലയാളം ട്രൈലെർ മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാൽ തന്നെ റിലീസ് ചെയ്യുമ്പോൾ ഇതിന്റെ ഹിന്ദി ട്രൈലെർ പുറത്തു വിടുന്നത് ബോളിവുഡ് സൂപ്പർ താരമായ അക്ഷയ് കുമാറാണ്.
മരക്കാരിന്റെ തമിഴ് വേർഷന്റെ ട്രൈലെർ പുറത്തു വിടുന്നത് സൂര്യ ആണെങ്കിൽ ഇതിന്റെ തെലുങ്കു വേർഷൻ ട്രൈലെർ റിലീസ് ചെയ്യാൻ പോകുന്നത് മെഗാ സ്റ്റാർ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകനും തെലുങ്കു യുവ സൂപ്പർ താരവുമായ റാം ചരണുമാണ്. കന്നഡ വേർഷൻ ട്രൈലെർ റിലീസ് ചെയ്യുന്നതാണെങ്കിൽ കെ ജി എഫിലൂടെ ഇന്ത്യ മുഴുവൻ പോപ്പുലറായ റോക്കിങ് സ്റ്റാർ യാഷും. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് ഈ ചിത്രത്തിന്റെ ട്രൈലെർ മേൽ പറഞ്ഞ സൂപ്പർ താരങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിടുന്നത്. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെയാണ് അണിനിരന്നിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.