ഉലകനായകൻ കമൽ ഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ പുറത്ത് വന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് എത്തി. ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ വിലയിരുത്തൽ പ്രകാരം 56 കോടിയോളമാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ്. കേരളത്തിൽ നിന്ന് രണ്ടര കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം തമിഴ് നാട്ടിലും ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിലും വിദേശത്തും മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. കേരളത്തിൽ ഒരു കമൽ ഹാസൻ ചിത്രം നേടുന്ന രണ്ടാമത്തെ മികച്ച ഓപ്പണിങ് ആണ് ഇന്ത്യൻ 2 കരസ്ഥമാക്കിയത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. അറുന്നൂറിലധികം സ്‌ക്രീനുകളിൽ കേരളത്തിലെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം എത്തിയത്.
തമിഴ്നാട് നിന്ന് 13 കോടിക്ക് മുകളിൽ ആദ്യ ദിനം നേടിയ ഈ ചിത്രം വിദേശത്തു നിന്ന് നേടിയത് 25 കോടിക്ക് മുകളിലാണ്. ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് പത്ത് കോടിക്ക് മുകളിലും ഇന്ത്യൻ 2 ആദ്യ ദിനം നേടി. സിദ്ധാർഥ്, എസ് ജെ സൂര്യ, വിവേക്, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതം പകർന്നത് അനിരുദ്ധ് രവിചന്ദറാണ്. 1996 ലെ ബ്ലോക്ക്ബസ്റ്റർ കമൽ ഹാസൻ – ശങ്കർ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായി ഒരുക്കിയ ഈ ചിത്രത്തിന് ശേഷം, ഇതിന്റെ മൂന്നാം ഭാഗവും റിലീസിന് തയ്യാറെടുക്കുകയാണ്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.