തമിഴകത്ത് നടൻ വിജയ്‌യാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. നികുതി വെട്ടിപ്പിന്റെ പേരിലാണ് വിജയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നികുതി വകുപ്പിന്റെ അന്വേഷണം മണിക്കൂറുകൾ നീണ്ടു നിന്നിട്ടും ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടൻ വിജയിയെ ഒരുപാട് നേരം ചോദ്യം ചെയ്തപ്പോൾ ഒരു മടിയും കൂടാതെ താരം സഹകരിച്ചു കൊടുക്കുകയാണ് ചെയ്തത്. 38 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ ആദായ നികുതി വകുപ്പ് പ്രസ് റിലീസിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. അറ്റ്ലീ – വിജയ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രമായ ബിഗിൽ 300 കോടി നേടിയെന്ന പ്രസ്താവനയെ തുടർന്നാണ് ആദായ നികുതി വകുപ്പ് നടൻ വിജയ്, നിർമ്മാതാവായ എ. ജി.എസ് എന്റർപ്രൈസ്, വിതരണക്കാരൻ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് ചെയ്തത്.
ഒരു കണക്കിലും പെടാത്ത 77 കോടിയോളം രൂപയാണ് ചെന്നൈ, മധുരൈ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിരിക്കുന്നതെന്ന് പ്രസ് റിലീസിലൂടെ ആദായ നികുതി വകുപ്പ്ക്കാർ പുറത്തുവിട്ടിരിക്കുകയാണ്. വിതരണക്കാരനിൽ നിന്ന് ഒരുപാട് ഡോക്യൂമെന്റ്‌സ് ലഭിച്ചിട്ടുണ്ടെന്നും അവയെല്ലാം പരിശോധിച്ചു വരുകയാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിഗിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് വിജയ്ക്ക് ലഭിച്ചിരിക്കുന്ന വലിയ തുക എവിടെയെല്ലാം ഇൻവെസ്റ്റ് ചെയ്തു എന്നത് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വിജയുടെ സൂപ്പർഹിറ്റ് ചിത്രമായ ബിഗിൽ 300 കോടിയോളം നേടിയെന്ന് ആദായ നികുതി വകുപ്പ് തന്നെ ഇതിനോടകം സ്ഥിതികരിച്ചു. വിജയിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള അന്വേഷണവും പരിശോധനയും നടന്നു കൊണ്ടിരിക്കുകയാണെന്നും ഇതുവരെ അനധികൃതമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് പ്രസ് റിലീസിൽ സൂചിപ്പിച്ചിരിക്കുന്നത്. ലോകേഷ് കനാഗരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് വിജയ്. ഇന്ന് തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു താരം നാളെ സെറ്റിൽ ജോയിൻ ചെയ്യും എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.