മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ വില്ലന് ശേഷം ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം അടുത്ത മാസം പുറത്തിറങ്ങുന്ന ചിത്രമാണ് ‘നീരാളി’. അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന നാദിയ മൊയ്ദുവാണ് നായികയായിയെത്തുന്നത്.
അടുത്തിടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് ‘ഡ്രാമാ’. ലോഹത്തിന് ശേഷം മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം യു.ക്കെ യിൽ ഷൂട്ടിംഗ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. കേരളത്തിൽ മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തിയിട്ട് കുറെയേറെ മാസങ്ങളായി എന്നാൽ ആ വിടവ് ഓണത്തിന് തീർക്കും എന്ന കാര്യത്തിൽ ഉറപ്പാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഡ്രാമാ’ ഓണത്തിനായിരിക്കും പ്രദർശനത്തിനെത്തുക. ചിത്രത്തിൽ ആശ ശരത്ത്, സിദ്ദിഖ്, സുബി സുരേഷ്, നിരഞ്ജ്, ശാലിൻ സോയ, ബൈജു, മൈതലി തുടങ്ങിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’ യും ഓണത്തിനാണ് തീയറ്ററുകളിലേക്ക് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൽ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മോഹൻലാലിന്റെ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിന് വേണ്ടിയാണ്. രണ്ടാം പകുതിയിൽ പ്രധാന വേഷത്തിലെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി സുദേവ് നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
മോഹൻലാലിന്റെ രണ്ട് ചിത്രങ്ങൾ നേർക്ക് നേർ ഓണത്തിന് ഏറ്റുമുട്ടും എന്ന കാര്യത്തിൽ ഉറപ്പായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓണത്തിന് കൈനിറയെ ചിത്രങ്ങൾ റീലീസിനായി ഒരുങ്ങുമ്പോൾ തീയറ്ററുകളിൽ രണ്ട് മോഹൻലാൽ ചിത്രങ്ങളായിരിക്കും പ്രേക്ഷകരിലേക്ക് എത്തുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.