ദുൽഖർ സൽമാന്റെ നായക വേഷത്തോടെ ഏറെ ചർച്ചയായ സിനിമയാണ് മഹാനടി. തെലുങ്കിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രം. തെലുങ്ക് സൂപ്പർ താരമായിരുന്ന സാവിത്രിയുടെ ജീവിത കഥ പറയുന്നു. തെലുങ്കിലെ വിശ്വവിഖ്യാത നടിയായിരുന്നു സാവിത്രി, അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും ചിത്രത്തെ പറ്റി വലിയ പ്രതീക്ഷയാണ്. ചിത്രത്തിൽ സാവിത്രി ആയി എത്തുന്നത് മലയാളികളുടെ പ്രിയങ്കരിയായ കീർത്തി സുരേഷാണ്. ചിത്രത്തിൽ സാവിത്രിയുടെ ഭർത്താവും നടനുമായ സൂപ്പർ താരം ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. അർജുൻ റെഡ്ഢി എന്ന ചിത്രത്തിലൂടെ സൂപ്പർ താരമായി മാറിയ വിജയ് ദേവരക്കൊണ്ട, സാമന്ത തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ആണ് പുതിയ കൊണ്ടെസ്റ്റുമായി സാമന്ത എത്തുന്നത്.
ചിത്രത്തിൽ മധുരവാണി എന്ന വേഷത്തിൽ ഒരു സുപ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സാമന്ത പഴയകാല ചിത്രത്തിലെ ഒരു രംഗവുമായാണ് പ്രത്യക്ഷപ്പെട്ടത്. മായബസാർ എന്ന തെലുങ്ക് ചിത്രത്തിൽ സാവിത്രി അഭിനയിച്ച മനോഹര ഗാനവുമായാണ് സാമന്ത എത്തിയത്. സാവിത്രി അതിമനോഹരമാക്കിയ ഈ ഗാനം മികച്ചതാക്കി അവതരിപ്പിക്കുവാൻ കഴിയുന്നവർക്ക് മത്സരിക്കാം എന്നായിരുന്നു സാമന്ത പറഞ്ഞത്. തങ്ങളുടെ ഐഡിയയിൽ ഏറ്റവും മികച്ച രീതിയിൽ ഗാനം പുനരാവിഷ്കരിക്കുന്നവർക്ക് ഒരു സർപ്രൈസ് ഗിഫ്റ്റും ഉണ്ടെന്ന് സാമന്ത പറഞ്ഞു. സെലിബ്രേറ്റ് സാവിത്രി എന്ന ഹാഷ് ടാഗിലാണ് ചിത്രീകരിച്ച വീഡിയോകൾ അയച്ചു കൊടുക്കേണ്ടത്. വീഡിയോ വയറൽ ആയി മാറിയതോടെ ആളുകൾ ഗാനം തങ്ങളുടേതായ രീതിയിൽ ഒരുക്കുവാൻ ആരംഭിച്ചു കഴിഞ്ഞു.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.