ഐ എം വിജയൻ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആണ്. കേരളം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാൾ കൂടിയായ വിജയൻ ഫുട്ബോളിൽ നിന്ന് വിരമിച്ചതിനു ശേഷം ഒരു നടൻ ആയും പേരെടുത്തു. ഒട്ടേറെ മലയാള സിനിമകളിൽ കൂടി അഭിനേതാവെന്ന നിലയിൽ പേരെടുത്ത ഐ എം വിജയൻ പറയുന്നത് താൻ ഇത് വരെ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടത് ഇനി റിലീസ് ആവാൻ പോകുന്ന ദളപതി വിജയ് ചിത്രമായ ബിഗിൽ ആണെന്നാണ്. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമാണ് ഐ എം വിജയൻ ചെയ്തിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ബിഗിൽ മാസ്സ് ആണെന്നും ദളപതി വിജയ് വേറെ ലെവൽ ആണെന്നുമാണ് ഐ എം വിജയൻ പറയുന്നത്. തെരി, മെർസൽ എന്നീ വമ്പൻ ബോക്സ് ഓഫിസ് ഹിറ്റുകൾക്കു ശേഷം ആറ്റ്ലി- വിജയ് ടീം ഒന്നിക്കുന്ന ബിഗിൽ ഈ വരുന്ന ദീപാവലി റിലീസ് ആയി ഒക്ടോബർ 25 നു ലോകം മുഴുവൻ റിലീസ് ചെയ്യും. കേരളത്തിലെ വിജയ് ആരാധകരും ഏറെ ആവേശത്തോടെയാണ് ഈ ചിത്രത്തെ വരവേൽക്കാൻ കാത്തിരിക്കുന്നത്. ഇപ്പോൾ ഐ എം വിജയൻ ബിഗിലിനെ കുറിച്ച് പറഞ്ഞത് കൂടി കേട്ടതോടെ വിജയ് ആരാധകർ വലിയ പ്രതീക്ഷയിൽ ആണ്. എ ജി എസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രെയ്ലറും ഇതിലെ ഗാനങ്ങളും ഇപ്പോഴേ സൂപ്പർ ഹിറ്റാണ്.
ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷെറോഫ്, കതിർ, വിവേക്, ഡാനിയൽ ബാലാജി, ആനന്ദ് രാജ്, ഇന്ദുജ രവിചന്ദ്രൻ, റീബ മോണിക്ക ജോൺ, വർഷ ബൊല്ലമ്മ, രാജ് കുമാർ, ദേവദർശിനി, യോഗി ബാബു, സൗന്ദർരാജ എന്നിവരും അഭിനയിക്കുന്നുണ്ട്. എ ആർ റഹ്മാൻ ആണ് വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.