മേൽവിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപ പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഇളയ രാജ. ഈ മാസം 22 റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ..വൃദ്ധന്റെ വേഷത്തിൽ തിരിച്ചറിയാൻ പോലുമാകാതെ ഗംഭീര ഗെറ്റപ്പിലാണ് ഹരിശ്രീ അശോകൻ ചിത്രത്തിൽ എത്തുന്നത്. ഇളയരാജയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും ഗാനങ്ങളും ഇതിനോടകം ശ്രദ്ധേയമായി..
സൂപ്പർ താരങ്ങളോ യുവ താരങ്ങളോ ഇല്ലാത്ത ഈ ചിത്രത്തിന് റിലീസിന് മുൻപേ തന്നെ മികച്ച സാറ്റലൈറ്റ് റൈറ്റ്സ് എന്ന അപൂർവ നേട്ടവും ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നു .ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത് പ്രമുഖ ചാനൽ ആയ മഴവിൽ മനോരമ ആണ്.
പ്രശസ്ത ബാനർ ആയ ഇ ഫോർ എന്റർടൈൻമെന്റ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഈ ചിത്രം കണ്ട ഇ ഫോർ എന്റർടൈൻമെന്റ് ഉടമസ്ഥരിൽ ഒരാളായ സി വി സാരഥി ഗിന്നസ് പക്രുവിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയും ചെയ്‌തിരുന്നു . സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്. ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ് , ദീപക് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. രതീഷ് വേഗ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ നൽകിയത് പാപ്പിനു ആണ്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.