തന്റെ സിനിമകളിൽ അഭിനയിക്കാൻ താൽപര്യം ഇല്ലെന്ന് വ്യക്തമാക്കിയ മോഹൻലാലിന് മറുപടിയുമായി ഡോ. ബിജു രംഗത്ത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിജുവിന്റെ പ്രതികരണം. എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അത് കാണിക്കുന്നത് അന്താരാഷ്ട്ര വേദികളിലാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെനേയോ മമ്മൂട്ടിയെയോ അറിയില്ലെന്ന് ബിജു പ്രതികരിച്ചു.
ഒരു പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചതു കൊണ്ട് കേരളത്തില്‍ ഒരു മൈലേജ് ഉണ്ടാകുമെന്നുള്ളതല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല. മോഹന്‍ലാലിന് താല്പര്യം ഉണ്ടെങ്കില്‍ എന്‍റെ സിനിമകളില്‍ അഭിനയിക്കാം എന്നല്ലാതെ എനിക്ക് വലിയ താല്പര്യം ഒന്നും ഇല്ല എന്നും ഡോ. ബിജു വ്യക്തമാക്കി. എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ക്വാളിറ്റിയാണ് വിഷയം. അന്താരാഷ്ട്ര വേദികളിലും അങ്ങനെ തന്നെ. നമ്മളോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സഹകരിക്കും. അല്ലാത്തവര്‍ സഹകരിക്കില്ല, അത്രേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബിജു തന്നെ കഥപറഞ്ഞുകേള്‍പ്പിക്കാനായി എത്തിയിരുന്നെന്നും എന്നാല്‍ കഥ കേള്‍ക്കുന്നതിനിടെയുണ്ടായ തന്റെ ചില സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ബിജുവിന് സാധിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നുവച്ച് എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അതേപോലെ തന്നെ അതില്‍ അഭിനയിച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനെയുള്ള ഒരു സിനിമയാണെന്ന് കഥ കേട്ടപ്പോള്‍ തോന്നി. കഥ കേട്ടപ്പോള്‍ ത്രില്ലിങ് ആയി എനിക്കൊന്നും തോന്നിയില്ല. ഡോ. ബിജുവിന്റെ പേഴ്‌സണല്‍ ഫിലിമാണത്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്ക് ചെയ്യാം. മുമ്പ് ചെയ്തിട്ടുമുണ്ട്. പക്ഷേ, അത്രയ്ക്ക് ബ്രില്യന്റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് തനിക്കില്ലെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
This website uses cookies.