ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡ് ആയ ഒന്നായിരുന്നു പല പ്രശസ്ത ചിത്രങ്ങളുടെയും താരനിര വ്യത്യസ്തമായിരുന്നെങ്കിൽ എന്ന ചിന്തയിൽ നിന്നുദിച്ച കുറെയധികം പോസ്റ്ററുകൾ. യുവ താരങ്ങൾ അഭിനയിച്ച ചിത്രങ്ങളിൽ സീനിയർ താരങ്ങളും അതുപോലെ സീനിയർ താരങ്ങൾ അഭിനയിച്ച ചിത്രങ്ങളിൽ യുവ താരങ്ങളും ആയിരുന്നെങ്കിൽ ആ ചിത്രങ്ങളുടെ താര നിര എങ്ങനെയായിരുന്നേനെ എന്ന രസകരമായ ആശയത്തെ അടിസ്ഥാനമാക്കി പുറത്തു വന്ന പോസ്റ്ററുകൾ വളരെ വേഗമാണ് വൈറലായത്. അതിലൊന്നായിരുന്നു പൃഥ്വിരാജ് സുകുമാരൻ നായകനായ ജീൻ പോൾ ലാൽ ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ പുതിയ പോസ്റ്റർ. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആയിരുന്നു പുതിയ പോസ്റ്റർ പ്രകാരം ചിത്രത്തിലെ നായകൻ. പിൻഗാമി എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ മോഹൻലാലിന്റെ ഒരു മാസ്സ് ചിത്രമാണ് ആ പോസ്റ്റർ ഒരുക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി തയ്യാറാക്കിയ ഡ്രൈവിങ് ലൈസൻസിന്റെ പുതിയ പോസ്റ്റർ കണ്ടു അത് പങ്കു വെച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് ഡ്രൈവിങ് ലൈസൻസ് ഒരുക്കിയ ജീൻ പോൾ ലാൽ തന്നെയാണ്. ഇങ്ങനെ ആയിരുന്നു ശെരിക്കും നടന്നത് എങ്കിൽ പൊളിച്ചേനെ എന്ന വാക്കുകളോടെയാണ് ജീൻ പോൾ ലാൽ ആ പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്. ഇതുപോലെ അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ്- ബിജു മേനോൻ ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ അയ്യപ്പനായി മോഹൻലാലും കോശിയായി മമ്മൂട്ടിയുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മായാനദി, മൈ ബോസ്, ഉണ്ട, തമാശ, ജോമോന്റെ സുവിശേഷങ്ങൾ, മുംബൈ പോലീസ്, വരനെ ആവശ്യമുണ്ട്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഏകലവ്യൻ, കോട്ടയം കുഞ്ഞച്ചൻ, മൂത്തൊൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ പോസ്റ്റർ ഇങ്ങനെ വന്നിരുന്നു. ദിവ്യകൃഷ്ണ എന്ന ഡിസൈനർ ആണ് ട്രെന്ഡായി മാറിയ ഈ പോസ്റ്ററുകൾക്കു പിന്നിൽ പ്രവർത്തിച്ചത്.
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
This website uses cookies.