ദേശീയ പുരസ്‍കാരങ്ങൾ അടക്കം നേടിയ മലയാള സിനിമയിലെ മാസ്റ്റർ ഡയറക്ടർമാരിൽ ഒരാളാണ് ജയരാജ്. മമ്മൂട്ടിയും ദിലീപും അടക്കമുള്ള സൂപ്പർ താരങ്ങളെയും പുതുമുഖങ്ങളെയും വെച്ച് വരെ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജയരാജിന് പക്ഷെ ഇന്ന് വരെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെ വെച്ച് ഒരു ചിത്രം ഒരുക്കാൻ സാധിച്ചിട്ടില്ല. ഒരിക്കൽ താൻ ചെയ്തു പോയ ഒരു തെറ്റിന്റെ ഫലമായി മോഹൻലാലിന് തന്നോട് അതൃപ്തി ഉണ്ടായി എന്നും അത് കൊണ്ടായിരിക്കാം പിന്നീട് താനുമായി അദ്ദേഹം സഹകരിക്കാത്തതു എന്നും ജയരാജ് പറയുന്നു. മോഹൻലാലുമായി ജയരാജ് ഒരു ചിത്രം പ്ലാൻ ചെയ്തിരുന്നു. അതിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാൻ മോഹൻലാൽ കുടുംബവുമൊത്തുള്ള ഒരു ടൂർ പ്രോഗ്രാം തന്നെ ക്യാൻസൽ ചെയ്തു എത്തിയപ്പോൾ ആണ് ആ ചിത്രം ഡ്രോപ്പ് ആയി എന്ന് ജയരാജ് പറയുന്നത്.
അങ്ങനെ ഒരു സംഭവം ഉണ്ടായെങ്കിൽ തന്നോട് അതൊന്നു നേരത്തെ പറഞ്ഞു കൂടായിരുന്നോ എന്ന് മാത്രമാണ് മോഹൻലാൽ അന്ന് ചോദിച്ചത് എന്നും ജയരാജ് പറയുന്നു. എന്നാൽ ആ സംഭവം അദ്ദേഹത്തിന് തന്നോട് ഒരു അകൽച്ച ഉണ്ടാക്കി കാണും എന്നാണ് ജയരാജ് വിശ്വസിക്കുന്നത്. പിന്നീട് കുഞ്ഞാലി മരക്കാർ, വീരം എന്നീ സിനിമകൾ മോഹൻലാലിനെ നായകനാക്കി എടുക്കാൻ താൻ പ്ലാൻ ചെയ്തു എങ്കിലും മോഹൻലാൽ താല്പര്യമില്ലാത്ത രീതിയിൽ ആണ് പ്രതികരിച്ചത് എന്നും ജയരാജ് പറഞ്ഞു. അതുകൊണ്ടു തന്നെ മോഹൻലാൽ തയ്യാറാണെങ്കിൽ മാത്രമേ തങ്ങൾ ഒരുമിച്ചുള്ള ചിത്രം സംഭവിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ അത് മോഹൻലാലിന്റേയും തന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമാകാൻ താൻ പൂർണ്ണമായും ശ്രമിക്കുമെന്നും ജയരാജ് പറയുന്നു. അടുത്തിടെ ഏറെ കാലമായി അകൽച്ചയിൽ ആയിരുന്ന വിനയനുമായി മോഹൻലാൽ സൗഹൃദത്തിൽ ആയിരുന്നു. അതുപോലെ മോഹൻലാലും ജയരാജ്ജും ഒരുമിക്കുന്ന ഒരു ചിത്രം സംഭവിക്കട്ടെ എന്നാണ് സിനിമാ പ്രേമികൾ ആഗ്രഹിക്കുന്നത് .
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.