[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ നേടി “ഐഡന്റിറ്റി”. തെലുങ്ക്, ഹിന്ദി റിലീസ് ഉടൻ

2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’ മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ബോക്സ് ഓഫീസിൽ ഒൻപത് ദിവസം കൊണ്ട് 31.80 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷൻ.

ഐഡന്റിറ്റിയുടെ മേക്കിങ്ങിനെയും പ്രൊഡക്ഷൻ ക്വാളിറ്റിയെ കുറിച്ചും പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിക്കുന്നുണ്ട്. മലയാളത്തിൽ ഇന്നേ വരെ കാണാത്ത ടെക്നിക്കൽ ക്വാളിറ്റിയാണ് ചിത്രത്തിലുള്ളത്. തമിഴ് നാട്ടിലും ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഐഡന്റിറ്റി ഉടൻ റിലീസിനെത്തും. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്.

പൊലീസ് സ്‍കെച്ച് ആർട്ടിസ്റ്റായ അമ്മയുടെയും പൊലീസ് ഓഫീസറായ അച്ഛന്റെയും വേർപിരിയിലിനാൽ കർക്കശക്കാരൻ അച്ഛന്റെ ശിക്ഷണത്തിൽ വളർന്ന ഹരൺ പെർഫക്ഷന് ഒബ്‍സസീവാണ്. ഹരണിലൂടെ ആരംഭിക്കുന്ന ചിത്രം ദുരൂഹമായൊരു കൊലപാതകത്തിന് സാക്ഷിയാവുന്ന തൃഷയുടെ അലീഷ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കേസ് അന്വേക്ഷിക്കാനെത്തിയ അലൻ ജേക്കബും സ്കെച്ച് ആർട്ടിസ്റ്റ് ഹരൺ ശങ്കറുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആരാണ് കുറ്റവാളി? എന്തായിരുന്നു കൊലയാളിയുടെ ലക്ഷ്യം? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പ്രേക്ഷകർക്കറിയേണ്ടത്. ഹരണായി ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോൾ അലൻ ജേക്കബായി വിനയ് റായ് തകർത്തഭിനയിച്ചു. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് അവതരിപ്പിച്ചത്.

കെട്ടുറപ്പുള്ള തിരക്കഥയും കഥ പറച്ചിലിൽ തിരക്കഥാകൃത്തുകൾ പിൻതുടർന്ന സമീപനവുമാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. സാങ്കേതികതയിലെ മികവും ചിത്രത്തെ മികച്ചതാക്കുന്നു. അഖിൽ ജോർജിന്റെ ഛായാഗ്രാഹണവും ജേക്ക്‍സ് ബിജോയിയുടെ പശ്ചാത്തല സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാനം ഘടകം. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം യു/എ സർട്ടിഫിക്കറ്റോടെ 2025 ജനുവരി 2നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

webdesk

Recent Posts

“എജ്ജാതി”; ചിദംബരവും ഡൌൺ ട്രോഡൻസും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം തരംഗമാവുന്നു

ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…

9 mins ago

കളക്ഷനിൽ വൻ കുതിപ്പ് ‘മരണമാസ്സ്‌’ കുടുംബപ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്നു

ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച 'മരണമാസ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത…

24 mins ago

ബോക്സ് ഓഫീസിൽ ‘ആലപ്പുഴ ജിംഖാന’യുടെ കിടിലം പഞ്ച്; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ..

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ്…

1 hour ago

കൺവിൻസാക്കി സുരേഷ് കൃഷ്ണയും വൈബാക്കി രാജേഷ് മാധവനും കൂടെ ബേസിലും കൂട്ടരും.. ‘മരണമാസ്സ്‌’ മുന്നേറുന്നു..

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'മരണമാസ്സ്‌'. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ നായകനായ…

11 hours ago

യൂട്യൂബിൽ തരംഗമായി രസമാലെസോങ്: ട്രൻഡിങ്ങിൽ ഇടം പിടിച്ച് രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകൾ

അരുൺ വൈഗയുടെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ് നായകനായി എത്തുന്നയുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ്…

13 hours ago

ബോക്സ് ഓഫീസിൽ ‘ആലപ്പുഴ ജിംഖാന’യുടെ ഇടി മുഴക്കം..

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…

1 day ago

This website uses cookies.