ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് ഏറെ സുപരിച്ചതയായ ഗായികയാണ് മഞ്ജുഷ മോഹൻദാസ്. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളി മനസ്സിൽ സ്ഥാനം പിടിച്ച ഈ ഗായിക പിന്നീട് ഒരുപാട് വേദികളിലും ഭക്തിഗാനങ്ങളിലും പാടിയിട്ടുണ്ട്. അടുത്തിടെയാണ് എല്ലാവരും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മഞ്ജുഷക്ക് ഒരു വാഹനപകടം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച കാലടി താന്നിപ്പുഴയിൽ വെച്ച് കള്ളുമായി വന്ന മിനിലോറിയുമായി മഞ്ജുഷ സഞ്ചരിച്ചിരുന്നു സ്‌കൂട്ടറിൽ ഇടിക്കുകയുണ്ടായി, ഇടിയുടെ ആഘാതത്തിൽ മഞ്ജുഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ മഞ്ജുഷയെ എത്രെയും പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ നാട്ടുകാർ എത്തിച്ചിരുന്നു. കൂടെയുണ്ടായിരുന്നു അഞ്ജന എന്ന പെണ്കുട്ടിക്കും പരിക്കേറ്റിരുന്നു. ദിശമാറിയെത്തിയ ലോറി ഇരുവരും സഞ്ചരിച്ചിരുന്നു വാഹനത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30നാണ് ഈ സംഭവം അരങ്ങേറിയത്.
ദിവസങ്ങളായി ചികിൽസയിലായിരുന്ന മഞ്ജുഷ മോഹൻദാസ് അൽപം മുമ്പ് അന്തരിച്ചു. അങ്കമാലി സ്വകാര്യ ആശുപത്രയായ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു പെണ്കുട്ടിയുടെ മരണ വാർത്ത കേരള ജനതയെ ഏറെ സങ്കടത്തിൽ ആഴ്ത്തിയേക്കാണ്. മരണാനന്തര ചടങ്ങുകൾ വൈകാതെ തന്നെയുണ്ടാവും എന്നാണ് അറിയാൻ സാധിച്ചത്. സംസ്‌കൃത സർവകലാശാല വിദ്യാർത്ഥിനി കൂടിയാണ് മഞ്ജുഷ. സംഗീത ലോകത്ത് ഒരുപാട് ഉയരങ്ങളിലേക്ക് എത്തേണ്ട ഒരു ഗായികയാണ് ഇവിടെ അന്തരിച്ചിരിക്കുന്നത്. മഞ്ജുഷക്ക് വെറും 26 വയസ്സ് മാത്രമാണുള്ളത്, 2009ൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ പരിപാടിയിലെ മത്സരാർത്ഥി കൂടിയാണ് മഞ്ജുഷ. പെരുമ്പാവൂർ വളയം ചിറങ്ങര സ്വദേശിയാണ് മഞ്ജുഷ. കല്യാണം കഴിഞ്ഞ മഞ്ജുഷക്ക് ഒരു വയസ്സായ ഒരു മകളുമുണ്ട്. പ്രിയദർശൻ എന്നാണ് ഭർത്താവിന്റെ പേര്, ഒരുപാട് പ്രമുഖ വ്യക്തികൾ മഞ്ജുഷയുടെ മൃതദേഹം കാണുവാൻ എത്തുന്നുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.