മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകരും അതുപോലെ ബിഗ് ബി എന്ന അമൽ നീരദ് ചിത്രത്തിന്റെ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്, ബിഗ് ബിയുടെ രണ്ടാം ഭാഗമായി ഏകദേശം അഞ്ച് വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട ബിലാൽ. 2020 ഇൽ ഈ ചിത്രം ആരംഭിക്കാൻ പ്ലാൻ ചെയ്തെങ്കിലും പിന്നീട് കോവിഡ് പ്രതിസന്ധി കാരണം നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴിതാ ഈ വർഷം അവസാനമോ അടുത്ത വർഷമോ ബിലാൽ തുടങ്ങുമെന്നുള്ള സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ട് ബിലാലിന് വേണ്ടി ഒന്നിക്കുന്നത് കാത്തിരിക്കുകയാണ് ഏവരും. ഈ ചിത്രത്തിൽ അബു ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി മലയാളത്തിലെ ഒരു പ്രമുഖ യുവതാരം മമ്മൂട്ടിക്കൊപ്പം എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. അത് ദുൽഖർ സൽമാൻ ആയിരിക്കുമോ എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം നടന്ന സീത രാമം പ്രൊമോഷൻ പ്രസ് മീറ്റിൽ ദുൽഖർ നേരിട്ടത്.
അതിനു മറുപടിയായി ദുൽഖർ സൽമാൻ പറയുന്നത് ആ കഥാപാത്രം ചെയ്യാൻ തനിക്കു വ്യക്തിപരമായി ഏറെ ആഗ്രഹമുണ്ടെന്നാണ്. പക്ഷെ ബിലാൽ നടക്കുമോ ഇല്ലയോ എന്ന് പോലും തനിക്കു ഇപ്പോഴും അറിയില്ലെന്നും, ബിലാലിന് പകരം വേറെ ഒരു പുതിയ കഥയുമായി എത്തുന്ന ചിത്രമാണോ അവർ ചെയ്യാൻ പോകുന്നതെന്നും തനിക്കറിവില്ല എന്നും ദുൽഖർ പറഞ്ഞു. ഫഹദ് ഫാസിലാണ് അബുവായി ബിലാലിൽ വരിക എന്ന വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ, തനിക്കു അത് ചെയ്യാനുള്ള ഭാഗ്യം ഇല്ലെങ്കിൽ, അത് ചെയ്യാനുള്ള ഭാഗ്യം മിക്കവാറും ഫഹദിനാവും ലഭിക്കുകയെന്നും ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു. അഭിലാഷ് ജോഷി സംവിധാനം ചെയ്യാൻ പോകുന്ന മാസ്സ് ചിത്രം കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ ഇനി ചെയ്യാൻ പോകുന്ന മലയാള ചിത്രം.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.