യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ പുതിയ റിലീസ് ആയ നയൻ എന്ന ചിത്രത്തിൻറെ പ്രൊമോഷൻ തിരക്കിലാണ്. അതിനൊപ്പം തന്നെ തന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലുസിഫെറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലും വ്യാപൃതനാണ് പൃഥ്വിരാജ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു മുരളി ഗോപി രചന നിർവഹിച്ച ഈ ചിത്രം ഈ വർഷം മാർച്ചിൽ റിലീസ് ചെയ്യും. ലുസിഫെർ ജനങ്ങൾ സ്വീകരിച്ചാൽ മാത്രമേ താൻ വീണ്ടുമൊരു ചിത്രം കൂടി ഒരുക്കുകയുള്ളൂ എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ അഭിനയിച്ച ഏതെങ്കിലും ചിത്രങ്ങൾ വീണ്ടും ഒരുക്കാൻ ആഗ്രഹം ഉണ്ടോ എന്നുള്ള ചോദ്യത്തിന് അദ്ദേഹം മനസ്സു തുറന്നു മറുപടി പറഞ്ഞിരിക്കുകയാണ്.
പതിമൂന്ന് വർഷം മുൻപ് പൃഥ്വിരാജിനെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്‌ത വർഗം എന്ന ചിത്രം റീമേക് ചെയ്യാൻ താൽപ്പര്യം ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. പദ്മകുമാർ വളരെ മികച്ച രീതിയിൽ ഒരുക്കിയ ചിത്രമാണ് അതെന്നും തനിക്കത് ഏറെ പ്രീയപ്പെട്ട ചിത്രം ആണെന്നും അദ്ദേഹം പറയുന്നു. ഏറെ നിരൂപക പ്രശംസ പൃഥ്വിരാജ് എന്ന നടന് നേടിക്കൊടുത്ത ചിത്രമായിരുന്നു വർഗ്ഗവും അതിലെ നെഗറ്റീവ് സ്വഭാവമുള്ള പോലീസ് കഥാപാത്രമായ സോളമൻ ജോസെഫും. അതുപോലെ താൻ ആദ്യമായി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിറ്റി ഓഫ് ഗോഡ് ആണെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. ഏതായാലും ജെനൂസ് മുഹമ്മദ് ഒരുക്കിയ നയൻ എന്ന പൃഥ്വിരാജ് ചിത്രം കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ. വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും പൃഥ്വിരാജ് തന്നെയാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.