ദിലീപ് നായകനായി എത്തുന്ന രാമലീല ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം തിങ്കളാഴ്ച തിയറ്ററുകളിൽ എത്തുകയാണ്. ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനിടെ രാമലീല താൻ തിയറ്ററിൽ തന്നെ പോയിക്കാണുമെന്ന് അറിയിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. രാമലീല റിലീസ് ചെയ്യുന്ന തിയറ്ററുകൾ തകർക്കണമെന്ന് ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴിയൊരുക്കിയതിന്റെ പിന്നാലെയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ചില ആളുകൾ അവരുടെ അഭിപ്രായത്തിലും കാഴ്ചപ്പാടിലും ആക്രോശിക്കുകയും അലറിച്ചിരിക്കുകയുമാണ്. നീതിക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറയുമ്പോഴും സമൂഹത്തിനായാലും വ്യക്തികൾക്കായാലും അത് ദോഷമാണ് വരുത്തിവെക്കുന്നതെന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. ‘അരുൺ ഗോപിക്ക് അദ്ദേഹത്തിന്റേതായ മഹത്വമുണ്ട്. അത് ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
രാമലീല താൻ ഉറപ്പായും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോയ് മാത്യു ഉൾപ്പെടെയുള്ളവരും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.