മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ പുതിയ ചിത്രമായ കടുവ നേടുന്ന വിജയത്തിന്റെ സന്തോഷത്തിലാണ്. ഷാജി കൈലാസ് ഒരുക്കിയ ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജ് ഉടനെ ചെയ്യാൻ പോകുന്നതും ഒരു ഷാജി കൈലാസ് ചിത്രം തന്നെയാണ്. ജി ആർ ഇന്ദുഗോപൻ രചിച്ച കാപ്പയാണ് ആ ചിത്രം. ഇപ്പോഴിതാ കടുവയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് വെളിപ്പെടുത്തിയ ഒരു കാര്യം ഏറെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതമെന്ന ചിത്രത്തിന്റെ ഷെഡ്യൂളുകൾക്കു അനുസരിച്ചാണ് തന്റെ ജീവിതം തന്നെ പ്ലാൻ ചെയ്തു കൊണ്ടിരുന്നതെന്നും, ആട് ജീവിതം പൂർത്തിയായ സ്ഥിതിക്ക് ഇനി വേണം പലതിനും സമയം കണ്ടെത്താനെന്നും അദ്ദേഹം പറയുന്നു.
ആട് ജീവിതത്തിനു വേണ്ടി ശരീരഭാരം വളരെയേറെ കുറച്ചത് തനിക്കു ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും, ഇപ്പോൾ നാല്പതിനോട് അടുക്കുന്ന തനിക്ക്, ഇനി ഇങ്ങനെ തന്റെ ശരീരത്തിൽ ഒരുപാട് പരീക്ഷണം നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അത് തന്റെ ആയുസ്സിനെ വരെ ബാധിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. അത്കൊണ്ട് തന്നെ ഇനി ആട് ജീവിതം പോലൊരു ചിത്രം തനിക്കു മുന്നിൽ വന്നാൽ, ഒരിക്കലും അത് താൻ സ്വീകരിക്കില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ബെന്യാമിന്റെ ഇതേ പേരിലുള്ള പ്രശസ്ത നോവൽ ആസ്‍പദമാക്കി ബ്ലെസ്സി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഏതാനും ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിലെ നജീബ് എന്ന കേന്ദ്ര കഥാപാത്രമാകാൻ ഞെട്ടിക്കുന്ന രീതിയിലാണ് പൃഥ്വിരാജ് ഭാരം കുറച്ചതെന്നാണ് സൂചന.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.