മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ, ഉലക നായകൻ കമൽ ഹാസനൊപ്പം ആദ്യമായി ഒന്നിച്ച ചിത്രമാണ് വിക്രം. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ഈ മാസ്സ് ആക്ഷൻ ത്രില്ലറിൽ കമൽ ഹാസൻ നായകനായി എത്തുമ്പോൾ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ തുടങ്ങിയവരൊക്കെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അമർ എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ചവെച്ച ഫഹദ് ഫാസിലിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസയുമാണ് ലഭിച്ചത്. നാനൂറു കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ വിക്രം കമൽ ഹാസൻ എന്ന താരത്തിന്റെ വമ്പൻ തിരിച്ചു വരവാണ് നമ്മുക്ക് കാണിച്ചു തന്നത്. ഇനി വിക്രം 3 എന്ന ചിത്രം കൂടി ഇതിന്റെ ബാക്കിയായി വരുന്നുമുണ്ട്. ഇപ്പോഴിതാ, ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ കമൽ ഹാസനൊപ്പമുള്ള അനുഭവം പങ്കു വെക്കുകയാണ് ഫഹദ് ഫാസിൽ. കമൽ സാർ നമ്മളോട് മലയാളത്തിലാണ് സംസാരിക്കുകയുള്ളുവെന്നും, ഒരു തരത്തിലുമുള്ള കപടതയും ഇല്ലാത്ത മനുഷ്യനാണ് അദ്ദേഹമെന്നും ഫഹദ് പറയുന്നു.
സത്യസന്ധതയാണ് കമൽ ഹാസന്റെ മുഖമുദ്രയെന്നും ഫഹദ് പറഞ്ഞു. അദ്ദേഹത്തിന് നമ്മളോടുള്ള സ്നേഹം അത്ര വലുതാണെന്നും, അത്കൊണ്ട് തന്നെ ഇനിയും അദ്ദേഹത്തോടൊപ്പം ഒട്ടേറെ ചിത്രങ്ങൾ ചെയ്യുമെന്നും ഫഹദ് വെളിപ്പെടുത്തി. ശരിക്കും കമല്‍ സാറിനുള്ള ട്രിബ്യൂട്ടാണ് വിക്രമെന്ന ചിത്രമെന്നാണ് ഏറ്റവുമാദ്യത്തെ കാഴ്ച്ചയിൽ തന്നെ തനിക്കു ഫീൽ ചെയ്തതെന്നും, അത് താൻ ലോകേഷിനോട് അപ്പോൾ തന്നെ പറഞ്ഞെന്നും ഫഹദ് ഓർത്തെടുക്കുന്നു. കമൽ ഹാസൻ എന്ന മഹാപ്രതിഭക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം തന്നെയാണ് തന്നെ വിക്രത്തിലേക്കു ആകർഷിച്ച ആദ്യ ഘടകമെന്നും ഫഹദ് ഫാസിൽ പറഞ്ഞു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.