അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത, പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സായി പല്ലവി. തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ ഈ ചിത്രത്തിലെ, മലർ എന്ന കോളേജ് ടീച്ചറുടെ വേഷം ചെയ്ത സായി പല്ലവി വളരെ പെട്ടെന്നാണ് സൂപ്പർ നായികയായി മാറിയത്. മലയാളത്തിൽ പിന്നീട് കലി, അതിരൻ എന്നീ ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും തമിഴ്, തെലുങ്കു ചിത്രങ്ങളിലൂടെ സായി പല്ലവി വളരെ പെട്ടന്ന് ആണ് വിലപിടിപ്പുള്ള നായികാ താരമായത്. തമിഴിൽ സൂര്യ, ധനുഷ് എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ച സായി പല്ലവി, തെലുങ്കിലും ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചു. ഈ അടുത്തിടെ റിലീസ് ചെയ്ത ശ്യാം സിംഗ റോയ് എന്ന നാനി ചിത്രത്തിലും അതിഗംഭീര പ്രകടനമാണ് സായി പല്ലവി കാഴ്ച വെച്ചത്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സായി പല്ലവി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
പ്രേമത്തിന് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ ആ ചിത്രത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് സായി പല്ലവി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. പ്രേമത്തിന് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ തീര്‍ച്ചയായും മലര്‍ ടീച്ചറായി താന്‍ ഉണ്ടാകുമെന്നും അങ്ങനെ ഒരു കഥാപാത്രത്തിനായി തന്നെ വിളിച്ചാല്‍ അഭിനയിക്കാനായി എത്തുമെന്നുമാണ് സായി പല്ലവി പറയുന്നത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിംഗ് തനിക്കു ഉണ്ടായിട്ടില്ല എങ്കിലും പ്രണയം തോന്നാത്തവർ ഇല്ലല്ലോ എന്നും സായി പല്ലവി ചോദിക്കുന്നുണ്ട്. ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ 50 ഷെയ്ഡ്‌സ് ഓഫ് പല്ലവി എന്നായിരിക്കും അതിനു പേര് നൽകുക എന്നും അവർ പറയുന്നു.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.