മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കിയ നല്ല സമയം എന്ന ചിത്രം ഈ അടുത്തിടെയാണ് റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിൽ മയക്ക് മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടെന്നതിന്റെ പേരിൽ വിവാദം ഉണ്ടാവുകയും നിയമ നടപടികൾ വരികയും ചെയ്തതോടെ, ചിത്രം തീയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയാണ് ഉണ്ടായത്. ഇത് കൂടാതെ ബാബു ആന്റണി നായകനായ പവർ സ്റ്റാർ എന്ന ചിത്രവും ഒമർ ലുലു ആരംഭിച്ചിരുന്നു. ചില സാമ്പത്തിക പ്രതിസന്ധികളിൽ കുരുങ്ങി ആ ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണെന്നാണ് ഒമർ ലുലു പറയുന്നത്. ഇപ്പോഴിതാ നല്ല സമയം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ ഒമർ ലുലു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ബോളിവുഡിൽ സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടെന്നും, 2025 ഇൽ ഷാരൂഖ് ഖാൻ അല്ലെങ്കിൽ സൽമാൻ ഖാൻ എന്നവരെ വെച്ച് ഒരു ചിത്രം താൻ എന്തായാലും ചെയ്തിരിക്കുമെന്നും ഒമർ ലുലു പറഞ്ഞു. അവരെ വെച്ച് ചിത്രം ചെയ്യണമെന്നത് വലിയ ആഗ്രഹമാണെന്നും ഒമർ ലുലു പറയുന്നു. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇർഷാദ് നായകനായി എത്തിയ നല്ല സമയം എന്ന ചിത്രം യഥാർത്ഥത്തിൽ മോഹൻലാലിനെ മനസ്സിൽ കണ്ട് രചിച്ച ചിത്രമായിരുന്നു എന്നും ഒമർ ലുലു വെളിപ്പെടുത്തി. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ നിർമ്മിച്ച നല്ല സമയത്തിൽ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് നായികമാരായി എത്തിയത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.