മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ പുതിയ ചിത്രമായ കടുവയുടെ പ്രമോഷന്റെ തിരക്കിലാണ്. പാൻ ഇന്ത്യൻ ചിത്രമായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വിക്രം എന്ന ലോകേഷ് കനകരാജ്- കമൽ ഹാസൻ ചിത്രം താൻ കണ്ടിരുന്നുവെന്നും തനിക്ക് വിക്രം ഒരുപാടിഷ്ടപ്പെട്ടുവെന്നും പൃഥ്വിരാജ് പറഞ്ഞു. അപ്പോഴാണ് വിക്രം മലയാളത്തിൽ ചെയ്താൽ കമൽ ഹാസന്റെ റോൾ മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി, റോളക്സ് എന്ന സൂര്യയുടെ റോൾ പൃഥ്വിരാജ് എന്നിവർ ചെയ്താൽ നന്നായിരിക്കുമെന്ന് ലോകേഷ് ബിഹൈൻഡ് വുഡ്സിനോട് പറഞ്ഞ കാര്യം അവതാരകൻ പൃഥ്വിരാജിനോട് പറഞ്ഞത്.
അതിനു മറുപടിയായി പൃഥ്വിരാജ് പറയുന്നത്, വിക്രം താൻ മലയാളത്തിൽ സംവിധാനം ചെയ്താൽ താനതിൽ അഭിനയിക്കില്ലായെന്നും, റോളക്സ് എന്ന കഥാപാത്രമായി അതിൽ താൻ ദുൽഖർ സൽമാനെയാവും കാസ്റ്റ് ചെയ്യുക എന്നുമാണ്. ഏതായാലും പൃഥ്വിരാജ് സുകുമാരന്റെ ഈ വാക്കുകൾ ദുൽഖർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിക്രമിൽ അതിഥി വേഷമാണെങ്കിലും ശ്കതമായ ഒരു വില്ലൻ കഥാപാത്രമായാണ് സൂര്യ എത്തിയത്. ഇനി സൂര്യയും മുഖ്യ കഥാപാത്രമായി എത്തുന്ന വിക്രം 3 ഉണ്ടാകുമെന്നും കമൽ ഹാസനും ലോകേഷും പ്രഖ്യാപിച്ചിട്ടുണ്ട്. കൈതി, വിക്രം, കൈതി 2, വിക്രം 3 എന്നിവയെല്ലാം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പരസ്പരം ബന്ധിപ്പിച്ചാണ് ഒരുക്കുന്നത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.