പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് സല്യൂട്ട്. ദുൽഖർ ആദ്യമായി പോലീസ് ഓഫീസർ ആയി അഭിനയിച്ച ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും, ഈ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാന്റെ തന്നെ പ്രൊഡക്ഷൻ ബാനറുമാണ്. ഒരു റിയലിസ്റ്റിക് പോലീസ് കഥ പറഞ്ഞ സല്യൂട്ട് നേരിട്ടുള്ള ഒടിടി റിലീസ് ആയി മാർച്ച് പതിനെട്ടിന് സോണി ലൈവിൽ ആണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ദുൽഖർ സൽമാൻ എന്ന നടന്റെ പ്രകടനത്തെ കുറിച്ച് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് റോഷൻ ആൻഡ്രൂസ്. ഒരു നടൻ അയാളല്ലാതെ മറ്റൊരാളായി പകർന്നാട്ടം നടത്തുന്ന കാഴ്ചയാണ് സല്യൂട്ട് നൽകുന്നത് എന്നും ദുൽഖർ സൽമാനെ അല്ല , അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെ മാത്രമേ പ്രേക്ഷകർക്ക് അതിൽ കാണാൻ സാധിക്കു എന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.
ഈ സിനിമ ഇത്രയും മികച്ചതാവാൻ ഒരു കാരണം ദുൽഖർ സൽമാൻ എന്ന മികച്ച നടന്റെ പ്രകടനം തന്നെയാണ് എന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. തനിക്കു ഇനിയും ദുൽഖറിനൊപ്പം ചിത്രങ്ങൾ ചെയ്യണമെന്നുണ്ടെന്നും താൻ ദുൽഖറിനോട് പറഞ്ഞത് “ഇതൊരു തുടക്കം മാത്രമാണ്, എനിക്ക് ഇനിയും നിങ്ങളെ എക്സ്പ്ലോർ ചെയ്യണമെന്നുണ്ട്” എന്നാണെന്നും റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തി. ഇനിയും ഒപ്പം ജോലി ചെയ്യാൻ കൊതി വരുന്ന ഒരു അവസ്ഥ ആണതെന്നും താൻ ഇതുപോലെ മുൻപ് പറഞ്ഞിട്ടുള്ളത് മോഹൻലാലിനോട് മാത്രമാണെന്നും റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേർത്തു. മോഹൻലാൽ അഭിനയിച്ച ഉദയനാണു താരം ഒരുക്കി അരങ്ങേറിയ റോഷൻ പിന്നീട് കാസനോവ, ഇവിടം സ്വർഗ്ഗമാണു, കായംകുളം കൊച്ചുണ്ണി എന്നിവയും മോഹൻലാലിനെ അഭിനയിപ്പിച്ചു ഒരുക്കിയിട്ടുണ്ട്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
This website uses cookies.