മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രമായ കർവാൻ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോൾ സോനം കപൂർ പ്രധാന വേഷത്തിൽ എത്തുന്ന സോയ ഫാക്ടർ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്ന ദുൽഖർ സൽമാൻ ബോളിവുഡിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഒരു ബോളിവുഡ് നായിക പറയുന്നത് കേൾക്കു. തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിൽ എത്തിയ ഫ്ലോറ സൈനി എന്ന നായിക പറയുന്നത് ദുൽഖർ സൽമാനൊപ്പം അഭിനയിക്കുക എന്നത് വലിയൊരു ആഗ്രഹമാണ് എന്നാണ്. ബോളിവുഡിലെ ഏറ്റവും പുതിയ ഹൊറർ ചിത്രങ്ങളിൽ ഒന്നായ സ്ത്രീയിൽ പ്രേതം ആയാണ് ഫ്ലോറ അഭിനയിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടെന്നും ദുൽഖർ വളരെ സുന്ദരനാണെന്നും ഫ്ലോറ പറയുന്നു. ദുൽഖറിന്റെ കർവാൻ എന്ന ഹിന്ദി ചിത്രം തനിക്കു വളരെയധികം ഇഷ്ടപ്പെട്ടു എന്നും ഫ്ലോറ പറഞ്ഞു. അതുപോലെ മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ഫ്ലോറ സൈനി പറയുന്നു. പക്ഷെ ദുൽഖർ സൽമാൻ തന്നെയാണ് ഫ്ലോറയുടെ ഫേവറിറ്റ്. ഹിന്ദി കൂടാതെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലും ഫ്ലോറ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അഭിനയിക്കില്ല എന്ന വാശിയൊന്നും ഇല്ലെന്നും ഒന്ന് രണ്ടു അവസരങ്ങൾ ഒത്തു വന്നെങ്കിലും അത് നടക്കാതെ പോയി എന്നും ഫ്ലോറ വെളിപ്പെടുത്തി. തെന്നിന്ത്യൻ സിനിമയുടെ കൂടെ ഭാഗമായി നില്ക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ഫ്ലോറ പറയുന്നത്. ഫ്ലോറ അഭിനയിച്ച ഹിന്ദി ചിത്രം ആയ സ്ത്രീയിൽ ശ്രദ്ധ കപൂർ, രാജ്‌കുമാർ റാവു എന്നിവരാണ് നായികയും നായകനും ആയി എത്തിയത്. മറാത്തി ചിത്രമായ പരീ ഹൂം മേം എന്ന ചിത്രത്തിലും ഈ നടി അഭിനയിച്ചിട്ടുണ്ട്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.