[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിയുടെ കൂടെ ഒരു മലയാളം പടത്തില്‍ അഭിനയിക്കണം; മനസ്സ് തുറന്നു സൂപ്പർസ്റ്റാർ രജനികാന്ത്..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് സംസാരിക്കുന്ന ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മമ്മൂട്ടിയെക്കുറിച്ചും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും രജനികാന്ത് മലയാളത്തിൽ സംസാരിക്കുന്ന ഒരു പഴയ വീഡിയോ ആണ് വൈറലായി മാറുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ദളപതി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും രജനികാന്തും ഒരുമിച്ചഭിനയിച്ചിട്ടുള്ളത്. മണി രത്‌നം ഒരുക്കിയ ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അപ്പോൾ മുതൽ മമ്മൂട്ടിയുമായി വലിയ സൗഹൃദമാണ് രജനികാന്ത് പുലർത്തുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യവും രജനികാന്ത് പ്രകടിപ്പിക്കുന്നത് നമ്മുക്ക് കാണാൻ സാധിക്കും. മമ്മൂട്ടി തന്റെ നല്ല സ്‌നേഹിതനാണ് എന്നും ഒരു നടനേക്കാള്‍ കൂടുതലായി നല്ല മനുഷ്യനാണ് എന്നും രജനികാന്ത് പറയുന്നു.

ഭരത് അവാർഡ് കിട്ടിയതില്‍ മമ്മൂട്ടിയെ താൻ അഭിനന്ദിക്കുന്നു എന്ന് പറയുന്ന സൂപ്പർ സ്റ്റാർ, മമ്മൂട്ടിയുടെ കൂടെ ഒരു മലയാളം പടത്തില്‍ അഭിനയിക്കാന്‍ താൻ ഇഷ്ടപ്പെടുന്നു എന്നും കൂട്ടിച്ചേർക്കുന്നുണ്ട്. അതിനു ശേഷം ഇവർ ഒരുമിച്ചു അഭിനയിച്ച ദളപതി എന്ന ചിത്രത്തിലെ രംഗങ്ങളും നമ്മുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് 1989 ഇൽ ദേശീയ അവാർഡ് നേടിയ മമ്മൂട്ടി പിന്നീട് 1994 ലും 1999 ലും ദേശീയ അവാർഡ് നേടിയിരുന്നു. ഈ വീഡിയോ കൂടാതെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മമ്മൂട്ടിയെക്കുറിച്ചുള്ള ഒരു പഴയ ദൂരദർശൻ ഡോക്യുമെന്ററിയായ നക്ഷത്രങ്ങളുടെ രാജകുമാരന്‍ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. ഇരുപതു കൊല്ലം മുൻപേ ഉള്ള ഈ വീഡിയോ ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ പുറത്തു വന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.