മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് സംസാരിക്കുന്ന ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മമ്മൂട്ടിയെക്കുറിച്ചും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും രജനികാന്ത് മലയാളത്തിൽ സംസാരിക്കുന്ന ഒരു പഴയ വീഡിയോ ആണ് വൈറലായി മാറുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ദളപതി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും രജനികാന്തും ഒരുമിച്ചഭിനയിച്ചിട്ടുള്ളത്. മണി രത്‌നം ഒരുക്കിയ ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അപ്പോൾ മുതൽ മമ്മൂട്ടിയുമായി വലിയ സൗഹൃദമാണ് രജനികാന്ത് പുലർത്തുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യവും രജനികാന്ത് പ്രകടിപ്പിക്കുന്നത് നമ്മുക്ക് കാണാൻ സാധിക്കും. മമ്മൂട്ടി തന്റെ നല്ല സ്‌നേഹിതനാണ് എന്നും ഒരു നടനേക്കാള്‍ കൂടുതലായി നല്ല മനുഷ്യനാണ് എന്നും രജനികാന്ത് പറയുന്നു.
ഭരത് അവാർഡ് കിട്ടിയതില്‍ മമ്മൂട്ടിയെ താൻ അഭിനന്ദിക്കുന്നു എന്ന് പറയുന്ന സൂപ്പർ സ്റ്റാർ, മമ്മൂട്ടിയുടെ കൂടെ ഒരു മലയാളം പടത്തില്‍ അഭിനയിക്കാന്‍ താൻ ഇഷ്ടപ്പെടുന്നു എന്നും കൂട്ടിച്ചേർക്കുന്നുണ്ട്. അതിനു ശേഷം ഇവർ ഒരുമിച്ചു അഭിനയിച്ച ദളപതി എന്ന ചിത്രത്തിലെ രംഗങ്ങളും നമ്മുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് 1989 ഇൽ ദേശീയ അവാർഡ് നേടിയ മമ്മൂട്ടി പിന്നീട് 1994 ലും 1999 ലും ദേശീയ അവാർഡ് നേടിയിരുന്നു. ഈ വീഡിയോ കൂടാതെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മമ്മൂട്ടിയെക്കുറിച്ചുള്ള ഒരു പഴയ ദൂരദർശൻ ഡോക്യുമെന്ററിയായ നക്ഷത്രങ്ങളുടെ രാജകുമാരന്‍ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. ഇരുപതു കൊല്ലം മുൻപേ ഉള്ള ഈ വീഡിയോ ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ പുറത്തു വന്നത്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.