യുവ താരം ടോവിനോ തോമസ് നായകനായ തല്ലുമാല എന്ന ചിത്രം യുവ പ്രേക്ഷകരെ ആകർസംഘിച്ചു കൊണ്ട് ഈ വർഷത്തെ മലയാള സിനിമയിലെ വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ടോവിനോ തോമസിന്റെ ആദ്യ അമ്പത് കോടി ഗ്രോസ് എന്ന നേട്ടത്തിലേക്ക് കുതിക്കുന്ന ഈ ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നിവക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല മുഹ്സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നാണ് രചിച്ചത്. കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍, അദ്രി ജോയ് തുടങ്ങി ഒരു വലിയ താരനിര അണിനിരന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിംഷി ഖാലിദാണ്. ഇപ്പോഴിതാ തല്ലുമാല സിനിമയെ കുറിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ എഴുത്തുകാരന്‍ രാംമോഹന്‍ പാലിയത്ത് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത് ഇങ്ങനെ, “തല്ലുമാലയിലൂടെ മലയാളസിനിമ വയസ്സറിയിച്ചിരിക്കുന്നു. ന്യൂജനത്തിന്റെ കൾട്ട് പടങ്ങളായ Pulp Fiction [1994], അമോറിസ് പെറോസ് – Amores perros – Love is a bitch [2000], Gangs of Wasseypur [2012]… എല്ലാത്തിന്റെയും തോളുരുമ്മുന്ന കിടിലൻ സിനിമ. നമ്മുടെ എഴുത്തിന്റെ മാത്രമല്ല സിനിമയുടേയും മാസ്റ്റർമാരിലൊരാളായ എംടി ഈയിടെ പുതിയ തലമുറയുടെ എഴുത്ത് എൻഗേജിംഗ് അല്ല എന്നു പറഞ്ഞിരുന്നു. അദ്ദേഹം ഇപ്പോഴും തീയറ്ററിൽപ്പോയി സിനിമ കാണലുണ്ടോ ആവൊ. ഉണ്ടെങ്കിൽ തല്ലുമാല ഞാൻ ശുപാർശ ചെയ്യുന്നു. ഡിസി ഇറക്കിയ Kathakal G R Indugopan കഥകൾ ജി ആർ ഇന്ദുഗോപൻ എന്ന പുസ്തകവും.”. ഇന്നത്തെ തലമുറയിലെ എഴുത്തുകള്‍ ആകര്‍ഷണീയമല്ല, ഇത് വായനക്കാരെ അകറ്റുകയാണെന്ന എം ടിയുടെ പ്രസ്താവന വലിയ ശ്രദ്ധ നേടിയിരുന്നു. പുതിയ സാഹിത്യ കൃതികളോടൊപ്പം സിനിമകളെയും അദ്ദേഹം വിമർശിച്ചിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.