ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിൽ ഒരാൾ ആണ് മലയാളികളുടെ കറുത്ത മുത്തായ ഐ എം വിജയൻ. ഫുട്ബോളിൽ നിന്നു വിരമിച്ച ശേഷം കേരളാ പോലീസിൽ ജോലി ചെയ്യുന്ന വിജയൻ സിനിമാ നടൻ ആയും ഏറെ പ്രശസ്തനാണ്. ഇപ്പോഴിതാ ദളപതി വിജയ് നായകനായി എത്തുന്ന ബിഗിൽ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം ഒരു നിർണായക വേഷം ചെയ്യുകയാണ് ഐ എം വിജയൻ. വിജയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്ക് വെക്കുകയാണ് വിജയൻ. ആറ്റ്‌ലി ഒരുക്കുന്ന വിജയ് ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോൾ തന്നെ ആവേശഭരിതനായി താനെന്നും ഫുട്‌ബോൾ കളിയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥ കൂടി ആയപ്പോൾ ആവേശം ഇരട്ടി ആയെന്നും അദ്ദേഹം പറയുന്നു.
കടുത്ത ഒരു വിജയ് ആരാധകൻ ആണ് താനെന്നും വിജയ് എന്ന കലാകാരന്റെ മഹത്വം അദ്ദേഹം പുലർത്തുന്ന എളിമ ആണെന്നും വിജയൻ പറയുന്നു. ആക്ഷൻ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോൾ സ്റ്റൈൽ മന്നൻ എന്നു തന്നെ അദ്ദേഹത്തെ വിളിക്കാൻ തോന്നും എന്നും ഐ എം വിജയൻ പറഞ്ഞു. ആദ്യമായി അദ്ദേഹത്തിന്റെ മുന്നിൽ എത്തിയപ്പോൾ താൻ അക്ഷരാർത്ഥത്തിൽ വിറക്കുകയായിരുന്നു എന്നും എന്നാൽ അദ്ദേഹം ഇങ്ങോട്ട് വന്നു തനിക്കു ഹസ്തദാനം തന്നു കൊണ്ട്, ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതിനു തന്നോട് നന്ദി പറയുകയാണ് ഉണ്ടായത് എന്നും ഐ എം വിജയൻ ഓർത്തെടുക്കുന്നു. തന്റെയും വിജയ്‍യുടെയും കഥാപാത്രങ്ങളെ കുറിച്ചു കൂടുതൽ പറയാൻ അദ്ദേഹം തയ്യാറായില്ല. അതെല്ലാം സിനിമ വരുബോൾ കാണാം എന്നു പറയുന്നു ഐ എം വിജയൻ. വുമൺസ് ഫുട്ബോൾ ആണ് ഈ ചിത്രത്തിൻറെ കഥാ പശ്ചാത്തലം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.