കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ആയ പ്രിയദർശനും കോളേജിൽ പഠിക്കുന്ന കാലഘട്ടം മുതൽ തന്നെ കൂട്ടുകാർ ആണ്. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഇത്ര അധികം ചിത്രങ്ങൾ ഒരുമിച്ചു ചെയ്ത നായകനും സംവിധായകനും വേറെ ഉണ്ടാവില്ല എന്ന് മാത്രമല്ല, ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നായക- സംവിധായക ജോഡിയും മോഹൻലാൽ-പ്രിയദർശൻ ടീം ആണ്. ഇവരുടെ മക്കളും അച്ഛന്മാരെ പോലെ തന്നെ കടുത്ത സുഹൃത്തുക്കൾ ആണ്. മോഹൻലാലിന്റെ മകൻ ആയ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ ആയ കല്യാണിയും ഇപ്പോൾ സിനിമയിൽ സജീവമാണ്. ഇരുവരും ചെറുപ്പം മുതലേ വളരെ അടുത്ത സുഹൃത്തുക്കളും ആണ്. ഇപ്പോഴിതാ പ്രണവിനെ കുറിച്ചുള്ള കല്യാണിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
പ്രണവും താനും ഒരുമിച്ചാണ് വളർന്നത് എന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് പ്രണവ് എന്നും കല്യാണി പറയുന്നു. മാത്രമല്ല, മറ്റുള്ളവരുടെ അടുത്ത് താൻ പ്രണവിനെ പരിചയപ്പെടുത്തുന്നത് തന്റെ കസിൻ ആണെന്ന് പറഞ്ഞാണ് എന്നും കല്യാണി പറയുന്നു. ചെറുപ്പം മുതൽ അവധിക്കാലങ്ങളിൽ തങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും എന്നും തങ്ങൾ തമ്മിലുള്ള ബോണ്ട് വളരെ വലുതാണ് എന്നും കല്യാണി പറഞ്ഞു. ഇപ്പോൾ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ പ്രണവിനൊപ്പം അഭിനയിച്ച കല്യാണി, വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലും പ്രണവിന്റെ നായികാ വേഷം ചെയ്യാൻ പോവുകയാണ്. പ്രണവിനൊപ്പം ഉള്ള ഓരോ നിമിഷവും താൻ വളരെ കംഫർട്ടബിൾ ആണെന്നും കാരണം തനിക്കു അവനെ അത്ര നന്നായി അറിയാം എന്നും കല്യാണി വിശദീകരിക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.