ജോഷി ഒരുക്കിയ പാപ്പൻ എന്ന ചിത്രത്തിന്റെ വിജയത്തോടെ ഒരു താരമെന്ന നിലയിൽ വലിയ തിരിച്ചു വരവാണ് സുരേഷ് ഗോപി കാഴ്ച വെച്ചത്. എന്നാൽ സുരേഷ് ഗോപി എന്ന നടന്റെ ഒരു തിരിച്ചു വരവിനു തുടക്കം കുറിച്ചത് 2020 ആദ്യം റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനാണ്. ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ജോണി ആന്റണി, മേജർ രവി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം താനിതുവരെ കണ്ടിട്ടില്ല എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ആ ചിത്രം അഭിനയിച്ചു പൂർത്തിയാക്കുകയല്ലാതെ അത് താനിത് വരെ കണ്ടിട്ടില്ല എന്നും, തന്റെ പല ചിത്രങ്ങളും താനിത് വരെ കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.
ഈ അടുത്തിടെ ചെയ്തതിൽ താൻ കണ്ട ചിത്രങ്ങൾ കാവൽ, പാപ്പൻ എന്നിവയാണെന്നും, പാപ്പൻ താൻ നാല് തവണ കണ്ടെന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ പദ്മരാജൻ ഒരുക്കിയ, താനഭിനയിച്ച ഇന്നലെ എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് ഇന്നും തനിക്ക് പൂർണ്ണമായും കണ്ടിരിക്കാൻ സാധിക്കാറില്ല എന്നും, വൈകാരിക വിക്ഷോഭം നിമിത്തം തനിക്ക് ആ ഭാഗം വരുമ്പോൾ കാണാൻ സാധിക്കാറില്ലയെന്നും സുരേഷ് ഗോപി പറയുന്നു. റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ കാര്യം വെളിപ്പെടുത്തിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായ മേം ഹൂം മൂസയുടെ പ്രമോഷന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ കാര്യം വെളിപ്പെടുത്തിയത്. ജിബു ജേക്കബ് ഒരുക്കിയ ഈ ചിത്രം പൂജ റിലീസായി എത്തും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.