മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്റെ അനായാസമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷകരോടൊപ്പം തന്നെ ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യരായ അഭിനേതാക്കളെ വരെ ഞെട്ടിച്ച നടനാണ്. ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ മുതൽ ഇന്ത്യൻ സിനിമയിലെ പ്രധാന താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം മോഹൻലാൽ എന്ന നടന്റെ കടുത്ത ആരാധകരായി മാറിയത് അദ്ദേഹത്തിന്റെ ഈ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ടും നിമിഷങ്ങൾ കൊണ്ട് കഥാപാത്രമായി മാറാനുള്ള അപൂര്വ്വമായ സിദ്ധി കൊണ്ടുമാണ്. ഇപ്പോഴിതാ താനൊരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്ന് പല തവണ വ്യക്തമാക്കിയിട്ടുള്ള തമിഴിലെ സൂപ്പർ താരം സൂര്യ, മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ താൻ കണ്ട ഒരു കാര്യം വെളിപ്പെടുത്തുകയാണ്. ക്യാമറക്കു മുന്നിൽ എത്തുമ്പോൾ, പ്രത്യേകിച്ച് ഒരു മേക്കപ്പ് ചേഞ്ച് പോലും ആവശ്യമില്ലാതെ, നിമിഷങ്ങൾ കൊണ്ട് മോഹൻലാൽ പൂർണ്ണമായും കഥാപാത്രമായി മാറുന്നത് കണ്ടു താൻ അതിശയിച്ചിട്ടുണ്ടെന്നു സൂര്യ പറയുന്നു.
തന്നെക്കൊണ്ട് പെട്ടെന്ന് മറ്റൊരു കഥാപാത്രമായി മാറാന്‍ സാധിക്കില്ല എന്നും മോഹന്‍ലാല്‍ സാര്‍ ഒക്കെ സെറ്റില്‍ വന്ന് ആക്ഷന്‍ കേട്ട് തൊട്ടടുത്ത നിമിഷം കഥാപാത്രമായി മാറുമെന്നും സൂര്യ പറഞ്ഞു. കണ്ണടച്ചു തുറക്കും മുമ്പാണ് അദ്ദേഹം ആ കഥാപാത്രമായി മാറുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോള്‍ താനത് നേരില്‍ കണ്ടിട്ടുള്ളതാണ്. തന്നെ സംബന്ധിച്ച് മറ്റൊരു കഥാപാത്രമാകാന്‍ ലുക്ക് ചെയ്ഞ്ച് അത്യാവശ്യമാണ് എന്നും സൂര്യ കൂട്ടിച്ചേർത്തു. സിനിമയില്‍ വരുമ്പോള്‍ ഒരിക്കലും സൂര്യ ആകാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അതിന് തന്റെ ഗെറ്റപ്പിലോ ലുക്കുകളിലോ മാറ്റം വരുത്തുകയാണ് വേണ്ടതെങ്കില്‍ അങ്ങനെ ചെയ്യുമെന്നും സൂര്യ വിശദീകരിക്കുന്നു. കടുത്ത മോഹൻലാൽ ആരാധകനായ താൻ മലയാള സിനിമ കണ്ടു തുടങ്ങിയത് തന്നെ മോഹൻലാൽ ചിത്രങ്ങളായ കിരീടം, കിലുക്കം, സ്ഫടികം മുതലായവയിലൂടെ ആണെന്നും മോഹൻലാൽ ഇന്ത്യ കണ്ട ഏറ്റവും മഹാനായ നടനാണെന്നും സൂര്യ പറയുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.